രാജ് ആന്‍ഡ് ഡികെയുടെ 'രക്ത് ബ്രഹ്‌മാണ്ഡ്'; ആദിത്യ റോയ് കപൂര്‍ കേന്ദ്ര കഥാപാത്രം

അടുത്തിടെയാണ് രക്ത് ബ്രഹ്‌മാണ്ഡിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ പൂര്‍ത്തിയായത്
രാജ് ആന്‍ഡ് ഡികെയുടെ 'രക്ത് ബ്രഹ്‌മാണ്ഡ്'; ആദിത്യ റോയ് കപൂര്‍ കേന്ദ്ര കഥാപാത്രം
Published on


നൈറ്റ് മാനേജറിന് ശേഷം ഒടിടിയിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങി ബോളിവുഡ് താരം ആദിത്യ റോയ് കപൂര്‍. രാജ് ആന്‍ഡ് ഡികെയുടെ രക്ത് ബ്രഹ്‌മാണ്ഡിലൂടെയാണ് താരം വീണ്ടും ഒടിടിയിലേക്ക് മടങ്ങിയെത്തുന്നത്. തുമ്പാഡ് സംവിധാനം ചെയ്ത റാഹി അനില്‍ ബാര്‍വെയാണ് രക്ത് ബ്രഹ്‌മാണ്ഡും സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്‌ലിക്‌സിലാണ് ആക്ഷന്‍ ഫാന്റസി സീരീസായ രക്ത് ബ്രഹ്‌മാണ്ഡ് സ്ട്രീം ചെയ്യുക.

അടുത്തിടെയാണ് രക്ത് ബ്രഹ്‌മാണ്ഡിന്റെ ആദ്യ ഷെഡ്യൂള്‍ മുംബൈയില്‍ പൂര്‍ത്തിയായത്. കഥാപാത്രത്തിന് വേണ്ടി ആദിത്യ റോയ് കപൂര്‍ മൂന്ന് മാസത്തെ ട്രെയിനിംഗ് നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

'കഥാപാത്രമെന്ന നിലയില്‍ രക്ത് ബ്രഹ്‌മാണ്ഡ് വളരെ അധികം ശക്തിയും തീവ്രതയും വേണ്ട കഥാപാത്രമാണ്. ആദിത്യ അതിന് പറ്റിയ ആളാണ്. കഥാപാത്രത്തിന് വേണ്ടി ആദിത്യ കഠിനമായ ട്രെയിനിംഗിലൂടെ കടന്ന് പോയിരുന്നു', എന്നാണ് രാജ് ആന്‍ഡ് ഡികെ ആദിത്യ റോയ് കപൂറിനെ കുറിച്ച് പറഞ്ഞത്.

'ഞാന്‍ രാജ് ആന്‍ഡ് ഡികെയുടെ ആരാധകനാണ്. അവര്‍ കഥ പറയുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ്. ഈ കഥ പറയാനുള്ള അവരുടെ പാഷന്‍ പറയാതിരിക്കാന്‍ സാധിക്കില്ല', എന്നാണ് ആദിത്യ രാജ് ആന്‍ഡ് ഡികെയെ കുറിച്ച് പറഞ്ഞത്.

2020ലെ മലങ്ക് എന്ന ചിത്രത്തിന് ശേഷം ആദ്യമായാണ് ആദിത്യ ആക്ഷന്‍ ജോണറില്‍ ഒരു പ്രൊജക്ട് ചെയ്യുന്നത്. 'ഈ പ്രൊജക്ടിന് വേണ്ടിയുള്ള തയ്യാറെടുപ്പ് വളരെ തീവ്രത നിറഞ്ഞതായിരുന്നു. പക്ഷെ ഒരു നടന്‍ എന്ന നിലയില്‍ നമുക്ക് പുതിയ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. ശാരീരികമായ പ്രയത്‌നം ഇതിനായി ആവശ്യമായിരുന്നു. എന്നാല്‍ അതിലുപരി മാനസികമായും തയ്യാറെടുക്കേണ്ടി വന്നു', എന്നും ആദിത്യ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com