ലോകയ്ക്ക് ശേഷം മിത്തുകളുടെ മറ്റൊരു പതിപ്പ്, 1000 കോടി നേടുമോ ഈ കന്നഡ ചിത്രം? ട്രെയ്‌ലർ അപ്‌ഡേറ്റുമായി 'കാന്താര ചാപ്റ്റർ 1'

ബിഗ് ബജറ്റില്‍ എത്തുന്ന ഋഷഭ് ഷെട്ടി ചിത്രം ആദ്യ ഭാഗത്തിനേക്കാള്‍ കളക്ഷനും അഭിപ്രായവും നേടുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കള്‍
കാന്താര ചാപ്റ്റർ 1 ട്രെയ്‌ലർ ഉടന്‍
കാന്താര ചാപ്റ്റർ 1 ട്രെയ്‌ലർ ഉടന്‍Source: X
Published on

കൊച്ചി: ഇന്ത്യന്‍ സിനിമാ പ്രേക്ഷകർ ഏറ്റവും ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് കാന്താരാ ചാപ്റ്റർ 1. ബിഗ് ബജറ്റില്‍ എത്തുന്ന ഋഷഭ് ഷെട്ടി ചിത്രം ആദ്യ ഭാഗത്തിനേക്കാള്‍ കളക്ഷനും അഭിപ്രായവും നേടുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കള്‍. കാന്താരയുടെ അണിയറപ്രവർത്തകർ പുറത്തുവിടുന്ന ചെറിയ അപ്ഡേറ്റുകള്‍ക്കു പോലും ലഭിക്കുന്ന സ്വീകാര്യതയും ഇതിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്. എപ്പോഴാകും സിനിമയുടെ ട്രെയ്‌ലർ റിലീസ് എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചോദ്യം.

ഈ ആഴ്ച തന്നെ കാന്താരയുടെ ട്രെയ്‌ലർ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച്‌ 2022ല്‍ പുറത്തിറങ്ങിയ കാന്താര ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച വിജയമാണ് നേടിയത്. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് 'ചാപ്റ്റര്‍ 1'ൻ്റെയും നിര്‍മാതാക്കള്‍.

കാന്താര ചാപ്റ്റർ 1 ട്രെയ്‌ലർ ഉടന്‍
'കാന്താര ചാപ്റ്റർ 1' റിലീസ് തീയതി അറിയാം; കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്

ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ കണ്ട കഥയുടെ തുടക്കമാകും രണ്ടാം ചിത്രത്തില്‍ ഋഷഭ് പറയുക. പഞ്ചുരുളിയുടെ മിത്തും രാഷ്ട്രീയവും ഇഴചേർന്നതാകും ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്ന പ്രീക്വല്‍.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് 'കാന്താര ചാപ്റ്റർ 1'ന്റെ കേരളത്തിലെ വിതരണ അവകാശം നേടിയിരിക്കുന്നത്. ചിത്രം 2025 ഒക്ടോബർ രണ്ടിന് തീയേറ്ററുകളിൽ എത്തും. സിനിമയുടെ ആദ്യ രണ്ട് ആഴ്ചയിലെ കളക്‌ഷനിൽ 55 ശതമാനം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആവശ്യപ്പെട്ടതിനെ തുടർന്ന് കാന്താര കേരളത്തില്‍ പ്രദർശിപ്പിക്കുന്നതിന് ഫിയോക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാല്‍, ഫിലിം ചേമ്പറിന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഫിയോക്കും നടന്ന ചർച്ചയില്‍ ചിത്രം മുന്‍ നിശ്ചയിച്ച തീയതിയില്‍ തന്നെ റിലീസാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കാന്താര ചാപ്റ്റർ 1 ട്രെയ്‌ലർ ഉടന്‍
എക്സ്ക്ലൂസീവ് | മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്: മുടക്ക് മുതല്‍പോലും മുഴുവന്‍ ലഭിച്ചില്ല; തെളിവുകള്‍ പൊലീസിന് കൈമാറിയെന്ന് സഹനിര്‍മാതാവ്

125 കോടി ബജറ്റിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ വിദഗ്ധരുടെ ഒരു സംഘം തന്നെ ചിത്രത്തിന്റെ അണിയറയിലുണ്ട്. ചിത്രത്തിലെ പ്രധാന അഭിനേതാവും രചയിതാവും സംവിധായകന്‍ ഋഷഭ് ഷെട്ടി തന്നെയാണ്. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് ചാപ്റ്റര്‍ 1-ന്റെയും നിർമാതാക്കള്‍. മൂന്ന് വർഷം കൊണ്ടാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com