"ഈ തീരുമാനം എന്നിലെ കൊച്ചുപെണ്‍കുട്ടിയെ നിഷ്‌കളങ്കതയോടെ നിലനിര്‍ത്താന്‍"; സോഷ്യല്‍ മീഡിയ പൂര്‍ണമായും ഉപേക്ഷിക്കുന്നുവെന്ന് ഐശ്വര്യ ലക്ഷ്മി

സോഷ്യല്‍ മീഡിയ തന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ഐശ്വര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവെച്ചു.
aishwarya lekshmi
ഐശ്വര്യ ലക്ഷ്മിSource : Facebook
Published on

സമൂഹമാധ്യമത്തില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് നടി ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയ തന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ഐശ്വര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവെച്ചു. തന്നിലെ കൊച്ചു പെണ്‍കുട്ടിയെ നിഷ്‌കളങ്കതയോടെ നിലനിര്‍ത്താന്‍ കൂടിയാണ് സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നതെന്നും ഐശ്വര്യ കുറിച്ചു.

ഐശ്വര്യ ലക്ഷ്മിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം :

എന്റെ ജോലി തുടര്‍ന്നുകൊണ്ടുപോകുന്നതിന് സഹായകമാകും എന്ന തോന്നലിലാണ് സോഷ്യല്‍ മീഡിയ ഒരു അത്യാവശ്യമാണെന്ന ആശയത്തെ ഞാന്‍ അംഗീകരിച്ചിരുന്നത്. നമ്മള്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയുടെ സ്വഭാവം പരിഗണിച്ച്, കാലത്തിനനുസരിച്ച് മാറേണ്ടത് അത്യാവശ്യമാണെന്ന് ഞാന്‍ കരുതി. പക്ഷേ എന്നെ സഹായിക്കാന്‍ വേണ്ടി പിന്തുടര്‍ന്ന ഒരു സംഗതി എങ്ങനെയോ അതിന്റെ എല്ലാ പരിധികളും കടന്ന് എന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.

aishwarya lekshmi
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കഥ പറഞ്ഞ 'പര്‍ദ'; അനുപമ - ദര്‍ശന ചിത്രം ഒടിടിയിലെത്തി

അത് എന്റെ ജോലിയെയും ഗവേഷണത്തെയും പൂര്‍ണമായും വഴിതിരിച്ചുവിട്ടു. എന്റെ എല്ലാ സ്വാഭാവിക ചിന്തകളും അത് കവര്‍ന്നെടുത്തു, എന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി. ഒരു 'സൂപ്പര്‍നെറ്റി'ന്റെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനും എല്ലാവരെയും പോലെ ഒരേ അച്ചില്‍ എന്നെയും വാര്‍ത്തെടുക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു സ്ത്രീ എന്ന നിലയില്‍ ഒരുപാട് പരിശ്രമിച്ചാണ് സോഷ്യല്‍ മീഡിയയുടെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിയതും ഇത് എന്നെ കണ്‍ട്രോള്‍ ചെയ്യുന്നത് തടയാന്‍ പരിശീലിക്കുകയും ചെയ്തത്. ഇത് കുറേ നാളുകളായി എന്റെ മനസ്സില്‍ രൂപപ്പെട്ട ഒരു കാര്യമാണ്. ഇന്നത്തെ കാലത്ത് 'ഗ്രാമി'ല്‍ ഇല്ലാത്തവരെ ആളുകള്‍ പതിയെ മറക്കും എന്നറിയാമെങ്കിലും ആ റിസ്‌ക് ഏറ്റെടുക്കാന്‍ ഞാന്‍ തയാറാണ്.

aishwarya lekshmi's insta story
ഐശ്വര്യ ലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി Source : Instagram

അതുകൊണ്ട് എന്നിലെ കലാകാരിയെയും എന്നിലെ കൊച്ചു പെണ്‍കുട്ടിയെയും അവളുടെ നിഷ്‌കളങ്കതയോടും മൗലികതയോടും നിലനിര്‍ത്താന്‍ പൂര്‍ണമായും ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന ശരിയായ കാര്യം ചെയ്യാന്‍ ഞാന്‍ തീരുമാനമെടുക്കുകയാണ്. ഇതിലൂടെ എനിക്ക് കൂടുതല്‍ അര്‍ഥവത്തായ ബന്ധങ്ങളും സിനിമയും ജീവിതത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ നല്ല സിനിമകള്‍ ചെയ്യുകയാണെങ്കില്‍ എനിക്ക് ഇനിയും പഴയതുപോലെ സ്‌നേഹം വാരിക്കോരി തരാന്‍ മറക്കരുത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com