അടുത്തത് ബോക്സ് ഓഫീസ് റേസ്; അജിത് കുമാറിന്റെ 'ഡെയർഡെവിൾ' ചിത്രീകരണം നവംബറിൽ ആരംഭിക്കും

'ഗുഡ് ബാഡ് അഗ്ലി'ക്ക് ശേഷം അജിത്തും ആദിക് രവിചന്ദ്രനും ഒന്നിക്കുന്ന ചിത്രമാണ് 'ഡെയർഡെവിൾ'
'ഡെയർഡെവിൾ'
'ഡെയർഡെവിൾ'
Published on
Updated on

തമിഴ് സൂപ്പർ താരം അജിത്ത് കുമാർ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഡെയർഡെവിൾ'. സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബർ രണ്ടിന് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അജിത്തിന്റെ പങ്കാളിയായ ശാലിനി അജിത് കുമാർ നിർമിക്കുന്ന ആദ്യ ചിത്രമാണ് 'ഡെയർഡെവിൾ'. ബ്രേവ്ഹാർട്സ് പ്രൊഡക്ഷൻ എന്ന ബാനറിലാണ് ശാലിനി ഈ ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. 'വിടാമുയർച്ചി'ക്ക് ശേഷം അനിരുദ്ധ് ഈണമിടുന്ന അജിത് ചിത്രമാണ് 'ഡെയർഡെവിൾ'.

അഭിനന്ദൻ രാമാനുജം ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് വിജയ് വേലുക്കുട്ടി. സുപ്രീം സുന്ദർ ആണ് സ്റ്റൻഡ് കൊറിയോഗ്രഫി. മെയ്യഴകൻ എന്ന ചിത്രത്തിന് 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പ്രത്യേക പരാമർശം നേടിയ സുരേൻ ആണ് സൗഡ് ഡിസൈൻ.

'ഡെയർഡെവിൾ'
'ഡെയർഡെവിൾ'

'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിന് ശേഷം അജിത്തും ആദിക് രവിചന്ദ്രനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ഡെയർഡെവിളി'നുണ്ട്. 2025 ഏപ്രിൽ 10ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ലൈഫ് ടൈം ആഗോള കളക്ഷൻ 248 കോടി രൂപയ്ക്ക് അടുത്താണ്. തൃഷ കൃഷ്ണൻ, അർജുൻ ദാസ്, സുനിൽ, ജാക്കി ഷ്റോഫ്, പ്രിയ പ്രകാശ് വാര്യർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.

'ഡെയർഡെവിൾ'
ഹോളിവുഡ് റീമേക്ക് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാകാൻ 'മഹാരാജ'; നായകനായി മാത്യു മക്കോണഹെ?

പ്രൊഫഷണൽ റേസിങ് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ച അജിത് കുമാർ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. അജിത് കുമാർ റേസിംഗ് ടീം എന്ന സ്വന്തം ടീമിന്റെ ഭാഗമായി, മുൻ ഫോർമുല 1 ഡ്രൈവറായ നരേൻ കാർത്തികേയനൊപ്പം ലെ മാൻസ് എന്ഡ്യുറൻസ് റേസിങ് സീരീസിൽ അദ്ദേഹം മത്സരിച്ചിരുന്നു. അടുത്തിടെ ലണ്ടനിൽ നടന്ന ലെ മാൻസ് റേസിലും പങ്കെടുത്തിരുന്നു.

News Malayalam 24x7
newsmalayalam.com