ശങ്കർ ചിത്രത്തിൽ നായകനായി അജിത് കുമാർ? ബിഗ് ബജറ്റ് ചിത്രം ചർച്ചയിൽ

അജിത്തിന്റെ നിലവിലുള്ള പ്രോജക്ടുകൾക്ക് ശേഷമാകും ശങ്കർ ചിത്രം ആരംഭിക്കുക
ശങ്കർ ചിത്രത്തിൽ നായകനായി അജിത് കുമാർ? ബിഗ് ബജറ്റ് ചിത്രം ചർച്ചയിൽ
Published on
Updated on

ബ്രഹ്മാണ്ഡ സിനിമകളൊരുക്കുന്ന സംവിധായകൻ ശങ്കറും തമിഴ് സൂപ്പർ താരം അജിത് കുമാറും ആദ്യമായി ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. ഇരുവരും കൈകോർക്കുന്ന സിനിമയ്ക്കായുള്ള ചർച്ചകൾ നടക്കുന്നതായാണ് സൂചന. അജിത്തിന്റെ നിലവിലുള്ള പ്രോജക്ടുകൾക്ക് ശേഷമാകും ശങ്കർ ചിത്രം ആരംഭിക്കുക.

റിപ്പോർട്ടുകൾ പ്രകാരം, ചിത്രത്തിന്റെ തിരക്കഥയും ബജറ്റും സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ശങ്കറിന്റെ സ്വപ്ന ചിത്രമായ 'വേൽപാരി' ഈ ചിത്രത്തിന് വേണ്ടി മാറ്റിവച്ചേക്കാം എന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗിക സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഡെയർ ഡെവിൾ' ആണ് അജിത് കുമാറിന്റെ വരാനിരിക്കുന്ന ചിത്രം. 'ഗുഡ് ബാഡ് അഗ്ലി'ക്ക് ശേഷം അജിത്തും ആധിക്കും ഒന്നിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. 'വേതാളം', 'വിടാമുയർച്ചി' എന്നിവയ്ക്ക് ശേഷം അനിരുദ്ധ് സംഗീതം നൽകുന്ന അജിത് കുമാർ ചിത്രമാണിത്. ഇതൊരു ഫാമിലി എന്റർടെയ്‌‍‌നർ ആണെന്നാണ് സൂചന.

ശങ്കർ ചിത്രത്തിൽ നായകനായി അജിത് കുമാർ? ബിഗ് ബജറ്റ് ചിത്രം ചർച്ചയിൽ
സൂര്യ - മമിത ബൈജു ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' കേരളാ അഡ്വാൻസ് ബുക്കിങ് നാളെ ആരംഭിക്കും; ആഗോള റിലീസ് ഓഗസ്റ്റ് 14ന്

ബ്രേവ് ഹാർട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാലിനി അജിത് കുമാർ ആണ് സിനിമയുടെ നിർമാണം. സെപ്റ്റംബറോടെ 'ഡെയർ ഡെവിൾ' ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹൻലാൽ, കായദു ലോഹർ എന്നിവരും സിനിമയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.

ശങ്കർ ചിത്രത്തിൽ നായകനായി അജിത് കുമാർ? ബിഗ് ബജറ്റ് ചിത്രം ചർച്ചയിൽ
'ഡിസി'യിൽ നായകൻ ആകേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ട? നടന്റെ അഭിമുഖം വൈറൽ

വെങ്കട് പ്രഭുവിന്റെ 'മങ്കാത്ത 2'ന്റെ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അജിത്തിനെ നായകനാക്കി വെങ്കട് ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം 'മങ്കാത്ത'യുടെ സീക്വലാണ് ഈ ചിത്രം.

News Malayalam 24x7
newsmalayalam.com