
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. നിലവില്‍ അജിത്ത് 'ഗുഡ് ബാഡ് അഗ്ലി'യുടെ ചിത്രീകരണത്തിലാണ്. അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ അവരുടെ പുതിയ ഷെഡ്യൂള്‍ സ്‌പെയിനില്‍ ആരംഭിച്ചു. ഇപ്പോഴിതാ സ്‌പെയിനിലെ 'ഗുഡ് ബാഡ് അഗ്ലി'യുടെ ഷൂട്ടിംഗ് സ്‌പോട്ടില്‍ നിന്നുള്ള അജിത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ ലീക്കായിരിക്കുകയാണ്. കറുത്ത സ്യൂട്ടില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് അജിത്ത് വീഡിയോയില്‍ ഉള്ളത്.
താരത്തിന്റെ ഏറ്റവും പുതിയ ലുക്കിനെ 2007ലെ ബില്ല എന്ന കഥാപാത്രവുമായാണ് ആരാധകര്‍ താരതമ്യം ചെയ്തിരിക്കുന്നത്. ആദിക് രവിചന്ദ്രന്‍ ആണ് 'ഗുഡ് ബാഡ് അഗ്ലി'യുടെ സംവിധായകന്‍. ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്റസി ഡ്രാമയാണെന്നാണ് റിപ്പോര്‍ട്ട്. തൃഷയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയാവുന്നത്. സുനില്‍, നെസ്ലെന്‍, എസ് ജെ സൂര്യ എന്നിവരും പ്രധാന കഥാപാത്രമാണ്.
മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടമുയാര്‍ച്ചി'യാണ് അടുത്തതായി തിയേറ്ററിലെത്താന്‍ പോകുന്ന അജിത്ത് ചിത്രം. ചിത്രം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം തന്നെ ചിത്രീകരിച്ചിട്ടുണ്ട്. കുറച്ച് പാച്ച് വര്‍ക്ക് മാത്രമാണ് ബാക്കിയുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.