അജു വര്‍ഗീസിന്റെ 'സ്വര്‍ഗം'; ഉടന്‍ തിയേറ്ററിലേക്ക്

അജു വര്‍ഗീസിന് പുറമെ ചിത്രത്തില്‍ ജോണി ആന്റണിയും പ്രധാന കഥാപാത്രമാണ്
അജു വര്‍ഗീസിന്റെ 'സ്വര്‍ഗം'; ഉടന്‍ തിയേറ്ററിലേക്ക്
Published on


അജു വര്‍ഗീസിനെ കേന്ദ്ര കഥാപാത്രമാക്കി റെജിസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് സ്വര്‍ഗം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ ആദ്യം തിയേറ്ററിലെത്തുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററും പാട്ടുകളും ഒരു കുടുംബ ചിത്രമായിരിക്കും സ്വര്‍ഗം എന്നാണ് സൂചിപ്പിക്കുന്നത്.

അജു വര്‍ഗീസിന് പുറമെ ചിത്രത്തില്‍ ജോണി ആന്റണിയും പ്രധാന കഥാപാത്രമാണ്. അനന്യയും മഞ്ജു പിള്ളയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്. റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് സ്വര്‍ഗം. വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായ ഒരു സെക്കന്‍ഡ് ക്ലാസ് യാത്രയാണ് റെജിസ് ആന്റണി ആദ്യമായി സംവിധാനം ചെയ്ത ചിത്രം.


മധ്യതിരുവിതാംകൂറിലെ രണ്ട് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധവും സങ്കീര്‍ണതയുമെല്ലാമാണ് ചിത്രം പറയുന്നത്. അതോടൊപ്പം സിനിമയില്‍ ഈ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷമകരമായ നിമിഷങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍, അഭിരാം രാധാകൃഷ്ണന്‍, ഉണ്ണി രാജ, രഞ്ജി കാങ്കോല്‍, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശ്ശനാട് കനകം, തുഷാര പിള്ള, മേരി, മഞ്ചാടി ജോബി തുടങ്ങിയവരാണ് സ്വര്‍ഗത്തിലെ മറ്റ് അഭിനേതാക്കള്‍. നവാഗതരായ റിയോ ഡോണ്‍ മാക്‌സ്, സിന്‍ഡ്രെല്ല ഡോണ്‍ മാക്‌സ്, റിതിക റോസ് റെജിസ്, ശ്രീറാം, ദേവാഞ്ജന, സൂര്യ, സുജേഷ് ഉണ്ണിത്താന്‍ എന്നിവരും സഹതാരങ്ങളില്‍ ഉള്‍പ്പെടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com