ബജറ്റ് 100 കോടി, നേടിയത് 55 കോടി; അക്ഷയ് കുമാര്‍ ചിത്രം ഇനി ഒടിടിയില്‍

ഓഗസ്റ്റ് 15നാണ് ഖേല്‍ ഖേല്‍ മേം തിയേറ്ററിലെത്തിയത്
ബജറ്റ് 100 കോടി, നേടിയത് 55 കോടി; അക്ഷയ് കുമാര്‍ ചിത്രം ഇനി ഒടിടിയില്‍
Published on

ബോളിവുഡ് താരം അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം 'ഖേല്‍ ഖേല്‍ മേം' ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ഒക്ടോബര്‍ 9 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. 2016 ല്‍ പുറത്തിറങ്ങിയ പെര്‍ഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സ് എന്ന ഇറ്റാലിയന്‍ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഖേല്‍ ഖേല്‍ മേം. പാവ്‌ലോ ജെനോവീസാണ് പെര്‍ഫെക്റ്റ് സ്‌ട്രേഞ്ചേഴ്‌സിന്റെ സംവിധായകന്‍. ഓഗസ്റ്റ് 15നാണ് 'ഖേല്‍ ഖേല്‍ മേം' തിയേറ്ററിലെത്തിയത്.

സ്ത്രീ 2, വേദ എന്നീ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു 'ഖേല്‍ ഖേല്‍ മേം' റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു ചിത്രം. 100 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് ആഗോള ബോക്‌സ് ഓഫീസില്‍ നേടാനായത് വെറും 55 കോടിയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 47 കോടിയാണ് കളക്ട് ചെയ്തത്. അതേസമയം ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ പ്രതിഫലം 60 കോടിയായിരുന്നു.

മുദാസ്സര്‍ അസീസാണ് കോമഡി-ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രത്തിന്റെ സംവിധായകന്‍. അമ്മി വിര്‍ക്, തപ്‌സി പന്നു, വാണി കപൂര്‍, ഫര്‍ദീന്‍ ഖാന്‍, ആദിത്യ സീല്‍, പ്രഗ്യ ജയ്‌സ്വാള്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൂരരൈ പോട്രിന്റെ റീമേക്ക് ആയിരുന്ന സര്‍ഫിറയാണ് ഇതിന് മുമ്പ് തിയേറ്ററിലെത്തിയ അക്ഷയ് കുമാര്‍ ചിത്രം.





Related Stories

No stories found.
News Malayalam 24x7
newsmalayalam.com