സര്‍ഫിറയിലെ വൈകാരിക സീനുകള്‍ ഷൂട്ട് ചെയ്യാന്‍ അച്ഛന്റെ മരണത്തെ കുറിച്ച് ആലോചിച്ചു : ഗ്ലിസറിന്‍ ഉപയോഗിച്ചില്ലെന്ന് അക്ഷയ് കുമാര്‍

സൂര്യ നായകനായെത്തിയ സൂരറൈ പോട്ര് എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് സര്‍ഫിറ. ചിത്രം ജൂലൈ 12ന് തിയേറ്ററില്‍ റിലീസ് ചെയ്തു
അക്ഷയ് കുമാർ
അക്ഷയ് കുമാർ
Published on

അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സര്‍ഫിറ. ചിത്രത്തില്‍ വൈകാരികമായ സീനുകള്‍ ചെയ്യുമ്പോള്‍ തന്റെ അച്ഛന്റെ മരണത്തെ കുറിച്ചാണ് ആലോചിച്ചിരുന്നതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

'സിനിമയിലെ പല കാര്യങ്ങളും എനിക്ക് എന്റെ ജീവിതവുമായി ബന്ധപ്പെടുത്താന്‍ സാധിച്ചിരുന്നു. ഈ കഥാപാത്രത്തിന് തന്റെ അച്ഛനെ നഷ്ടപ്പെടുന്നതും ആ വിഷമത്തിലൂടെ കടന്നു പോകുന്നതും. ആ സീന്‍ നടക്കുന്ന സമയത്ത് സത്യം പറഞ്ഞാല്‍ ഞാന്‍ എന്റെ അച്ഛന്‍ മരിച്ച കാര്യം ആലോചിച്ചു. ഞാന്‍ ഗ്ലിസറിന്‍ അല്ല എന്റെ വികാരമാണ് കരയാനായി ഉപയോഗിച്ചത്. നിങ്ങള്‍ സിനിമ കാണുമ്പോള്‍ അതില്‍ ഞാന്‍ ശരിക്കും കരയുകയായിരിക്കും. കാരണം ഞാന്‍ ആ വികാരത്തിലൂടെ കടന്നുപോവുകയായിരുന്നു. ചില സമയത്ത് സുധ കട്ട് പറഞ്ഞാലും എനിക്ക് അതില്‍ നിന്ന് പുറത്തുവരാന്‍ സാധിക്കില്ലായിരുന്നു. ആ വികാരത്തില്‍ നിന്നും പുറത്തുകിടക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ സീനിന് ശേഷവും കരയാറുണ്ടായിരുന്നു. എനിക്കറിയാം സുധ കട്ട് പറഞ്ഞുവെന്ന് പക്ഷെ എനിക്ക് തിരിച്ചുവരാന്‍ സമയം വേണമായിരുന്നു. ഞാന്‍ നീളമുള്ള ഷോട്ടുകള്‍ എടുക്കാന്‍ സുധയോട് ആവശ്യപ്പെടുമായിരുന്നു. അപ്പോള്‍ എനിക്ക് കൂടുതല്‍ നേരം ആ വികാരത്തോടെ നില്‍ക്കാന്‍ സാധിക്കും. ഒരിക്കല്‍ ആ വികാരത്തില്‍ നിന്നും മാറി പോയാല്‍ പിന്നെ അതിലേക്ക് തിരിച്ചുപോവുക ബുദ്ധിമുട്ടുള്ള കാര്യമാണ്', എന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.

അതേസമയം സൂര്യ നായകനായെത്തിയ സൂരറൈ പോട്ര് എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് സര്‍ഫിറ. ചിത്രം ജൂലൈ 12ന് തിയേറ്ററില്‍ റിലീസ് ചെയ്തു. ശാലിനി ഉഷാദേവിയും സുധാ കൊങ്കാരയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. പൂജാ തൊലാനി സംഭാഷണവും ജി.വി. പ്രകാശ് സംഗീത സംവിധാനവും കൈകാര്യം ചെയ്യുന്നു. അരുണ ഭാട്ടിയ (കേപ് ഓഫ് ഗുഡ് ഫിലിംസ്), സൂര്യ, ജ്യോതിക ( 2ഡി എന്റര്‍ടൈന്‍മെന്റ്), വിക്രം മല്‍ഹോത്ര (അബുണ്ടന്റിയ എന്റര്‍ടെയ്ന്‍മെന്റ്) എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com