
ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ അടുത്തിടെ റിലീസ് ചെയ്ത സിനിമകള്‍ എല്ലാം തന്നെ ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ എന്തുകൊണ്ട് ഇന്ത്യന്‍ സിനിമ വളരെ പ്രയാസകരമായ ഘട്ടത്തിലൂടെ കടന്ന് പോകുന്നത്് എന്ന ചോദ്യത്തിന് അക്ഷയ് കുമാര്‍ വളരെ ലളിതമായ മറുപടിയാണ് നല്‍കിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവോടെയാണ് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയമാകാന്‍ തുടങ്ങിയതെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.
'ഞാന്‍ ഒരുപാട് പേരെ കാണാറുണ്ട്. അവരെല്ലാം തന്നെ സിനിമ ഒടിടിയില്‍ കാണാം എന്ന് പറയും. അതാണ് ഏറ്റവും വലിയ കാരണം. കൊവിഡ് സമയത്ത് ആളുകള്‍ സിനിമ ഒടിടിയില്‍ കണ്ട് ശീലിച്ചു. ഇപ്പോഴും അവര്‍ സൗകര്യത്തോടെ വീട്ടിലിരുന്ന് സിനിമ കാണാനാണ് ആഗ്രഹിക്കുന്നത്. കൊവിഡ് ശേഷം കാര്യങ്ങളെല്ലാം മാറി മറഞ്ഞു. ആളുകള്‍ ഒടിടിയില്‍ സിനിമ കാണുന്നത് ശീലിച്ചു. അതിപ്പോള്‍ ഒരു ശീലമായി മാറിയിരിക്കുകയാണ്', എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
ഫോര്‍ബ്‌സ് ഇന്ത്യയ്ക്ക് മുന്‍പ് കൊടുത്ത അഭിമുഖത്തിലും സമാനമായ രീതിയിലുള്ള കാര്യങ്ങള്‍ അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. 'കൊവിഡിന് ശേഷം സിനിമ മേഖല തന്നെ ആകെ മാറി. പ്രേക്ഷകര്‍ പുറത്തുപോയി കാണുന്ന സിനിമകള്‍ വളരെ സൂക്ഷ്മമായാണ് തിരഞ്ഞെടുക്കുന്നത്. വളരെ എന്റര്‍ട്ടെയിനിങ്ങും അതേ സമയം വ്യത്യസ്തവുമായ സിനിമകള്‍ തിരഞ്ഞെടുക്കേണ്ടത് നടന്‍ എന്ന നിലയില്‍ അത്യാവശ്യമായി മാറിയിരിക്കുകയാണ്. ഞാന്‍ ഇപ്പോള്‍ തിരഞ്ഞെടുക്കുന്ന സിനിമകളുടെ കാര്യത്തില്‍ കാര്യമായി ശ്രദ്ധിക്കും. അത് നിലവിലെ സാഹചര്യവുമായി ചേരുന്നുണ്ടോ എന്നും പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കുമോ എന്നും നോക്കും. എന്റര്‍ട്ടെയിന്‍ ചെയ്യുന്ന സിനിമകള്‍ മാത്രം ചെയ്യുക എന്നല്ല പ്രേക്ഷകരുമായി കണക്ട് ചെയ്യുന്ന സിനിമകളാണ് ചെയ്യേണ്ടത്', അക്ഷയ് കുമാര്‍ പറഞ്ഞു.
നിലവില്‍ അക്ഷയ് കുമാര്‍ തന്റെ സ്‌കൈ ഫോഴ്‌സ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളിലാണ്. 2024ല്‍ താരം ഖേല്‍ ഖേല്‍ മേം, സര്‍ഫിറ, ബഡേ മിയാന്‍ ചോട്ടേ മിയാന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ ഈ മൂന്ന് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.