ഒരു കുട്ടിക്ക് കാണാൻ കഴിയുന്ന ഏറ്റവും രസകരമായ സിനിമയാണ് സ്റ്റുഡൻ്റ് ഓഫ് ദി ഇയർ: ആലിയ ഭട്ട്

ആലിയ ഭട്ടിന്റെ ആദ്യ ചിത്രമായിരുന്നു കരൺ ജോഹറിന്‍റെ സ്റ്റുഡന്റ് ഓഫ് ദി ഇയർ.
ഒരു കുട്ടിക്ക് കാണാൻ കഴിയുന്ന ഏറ്റവും രസകരമായ സിനിമയാണ് സ്റ്റുഡൻ്റ് ഓഫ് ദി ഇയർ: ആലിയ ഭട്ട്
Published on

ആലിയ ഭട്ടിന്റെ ആദ്യ ചിത്രമായിരുന്നു കരൺ ജോഹറിന്‍റെ സ്റ്റുഡന്റ് ഓഫ് ദി ഇയർ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മകൾ രാഹയ്ക്ക് ആദ്യമായി കാണിച്ച് കൊടുക്കേണ്ട ചിത്രം ഏതാണെന്ന് ചോദിച്ചപ്പോൾ 'സ്റ്റുഡന്റ് ഓഫ് ദി ഇയർ' ആയിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ആലിയ ഭട്ട്. ചിത്രത്തിൽ തന്റെ അഭിനയം തനിക്ക് അത്ര ഇഷ്ടമല്ലെന്നും താരം തുറന്ന് പറഞ്ഞു. പക്ഷെ, ചിത്രത്തിലെ പാട്ടുകളും ഡാൻസുമെല്ലാം രാഹയ്ക്ക് ഇഷ്ടപ്പെടുമെന്നാണ് താരം പറയുന്നത്.


“ഒരു കുട്ടിക്ക് കാണാൻ കഴിയുന്ന ഏറ്റവും രസകരമായ സിനിമയാണ് സ്റ്റുഡൻ്റ് ഓഫ് ദി ഇയർ. അതുകൊണ്ടാണ് അത് രാഹ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്. അതെന്‍റെ ആദ്യ ചിത്രമായിരുന്നു, അതിലെ എൻ്റെ പ്രകടനത്തിൽ എനിക്ക് അഭിമാനമില്ലെങ്കിലും, അതിൽ നിറയെ ഗാനങ്ങളുണ്ട്, അവൾ അത് ശരിക്കും ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു“. ആലിയ ഭട്ട് പറഞ്ഞു. 

രൺബീറിൻ്റെ ബർഫിയും രാഹയ്ക്ക് കാണിച്ചുകൊടുക്കണമെന്ന് ആഗ്രഹിക്കുന്ന ചിത്രമാണെന്നും താരം കൂട്ടിച്ചേർത്തു.


കുട്ടികൾ, കൂടുതൽ സിനിമകൾ, ലളിതവും സംതൃപ്തവുമായ ജീവിതം എന്നിവയാണ് തന്റെ ഭാവി ആഗ്രഹങ്ങളെന്നും ആലിയ പറഞ്ഞു. നടി എന്ന നിലയിൽ മാത്രമല്ല, നിർമാതാവ് എന്ന നിലയിലും ഇനിയും ഒരുപാട് സിനിമകൾ ചെയ്യണമെന്നും ആലിയ ഭട്ട് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com