'വീട്ടില്‍ കയറിയുള്ള കളിയൊന്നും വേണ്ട'; പാപ്പരാസികളോട് കലിപ്പായി ആലിയ ഭട്ട്

നടി വീട്ടിലേക്കുള്ള ലിഫ്റ്റില്‍ കയറാന്‍ തുടങ്ങവെ ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് ആലിയയെ ചൊടിപ്പിച്ചത്.
'വീട്ടില്‍ കയറിയുള്ള കളിയൊന്നും വേണ്ട'; പാപ്പരാസികളോട് കലിപ്പായി ആലിയ ഭട്ട്
Published on: 
Updated on: 


ബോളിവുഡ് താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചുകയറി ചെല്ലുന്ന പാപ്പരാസികളുടെ ക്യാമറ കണ്ണുകളെ കുറിച്ച് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എയര്‍പോര്‍ട്ടിലും ജിമ്മിലും മാളുകളിലും വരെ ക്യാമറകളുമായി പാപ്പരാസികള്‍ ഇവര്‍ക്ക് പിന്നാലെ കൂടുന്നു. പലപ്പോഴും ഇത്തരം പ്രവര്‍ത്തികളില്‍ താരങ്ങള്‍ തങ്ങളുടെ അമര്‍ഷം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.

ബോളിവുഡ് നടി ആലിയ ഭട്ടാണ് ഏറ്റവും ഒടുവില്‍ പാപ്പരാസികളോട് പരസ്യമായി രോഷം പ്രകടിപ്പിച്ചത്. നടി വീട്ടിലേക്കുള്ള ലിഫ്റ്റില്‍ കയറാന്‍ തുടങ്ങവെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് ആലിയയെ ചൊടിപ്പിച്ചത്. നടിക്ക് ഒപ്പമുള്ളവര്‍ വിലക്കിയിട്ടും പാപ്പരാസികള്‍ ഫോട്ടോ എടുക്കാന്‍ കോംബൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. 'എന്താണ് ഈ ചെയ്യുന്നത്, ഇത് ഞങ്ങളുടെ പ്രൈവറ്റ് സ്പേസാണ്' എന്ന് പറഞ്ഞുകൊണ്ടാണ് ആലിയ പാപ്പരാസികളെ ശകാരിച്ചത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കഴിഞ്ഞ വര്‍ഷവും സമാന സംഭവത്തില്‍ ആലിയ പാപ്പരാസികളോട് അസ്വസ്ഥയായിരുന്നു. 'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം' എന്നാണ് ഈ സംഭവത്തെ നടി ഇന്‍സ്റ്റഗ്രാമില്‍ വിശേഷിപ്പിച്ചത്.