
ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ജിഗ്ര. ഒക്ടോബര്‍ 11ന് റിലീസ് ആയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പലരും ചിത്രത്തിന് മികച്ച അഭിപ്രായം പറഞ്ഞപ്പോള്‍ ചിലര്‍ക്ക് സിനിമ ഇഷ്ടപ്പെട്ടില്ലെന്ന അഭിപ്രായമാണ് പുറത്തുവന്നത്. അത് സിനിമയുടെ ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷനിലും പ്രതിഫലിച്ചിട്ടുണ്ട്.
Sacnilk റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ജിഗ്ര ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം 4.25 കോടിയാണ് നേടിയത്. ഇതില്‍ ഏറെയും പങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ നിന്നാണ്. തെലുങ്കില്‍ ഡബ്ബ് ചെയ്ത ചിത്രത്തിന് 5 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. തെലുങ്ക് ഡബ്ബ് വേര്‍ഷണില്‍ ചില പ്രദേശങ്ങളില്‍ സീറോ ഒക്കിപ്പന്‍സിയായിരുന്നു മോണിംഗ് ഷോയ്ക്ക് ഉണ്ടായിരുന്നതെന്നും Sacnilk റിപ്പോര്‍ട്ട് ചെയ്യുന്നു. സമാന്ത, റാണ ദഗ്ഗുബാട്ടി തുടങ്ങിയ താരങ്ങളെ വെച്ച് തെലുങ്കില്‍ വലിയ രീതിയില്‍ ജിഗ്രയുടെ പ്രീ റിലീസ് ഇവന്റ് സംഘടിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ നിര്‍മാതാക്കള്‍ക്ക് തെലുങ്ക് പതിപ്പിന് ലഭിച്ച പ്രതികരണവും ബോക്‌സ് ഓഫീസ് കളക്ഷനും നിരാശയുണ്ടാക്കുന്നതാണ്.
എന്നിരുന്നാലും ആലിയയുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതുകൊണ്ട് തന്നെ ശനിയാഴ്ച്ചയോടെ സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ 30-40ശതമാനം കുതിപ്പ് കാണാന്‍ സാധ്യതയുണ്ടെന്നാണ് സിനിമ മേഖലയില്‍ ഉള്ളവര്‍ പറയുന്നത്. ഉത്സവ സീസണ്‍ ആയതിനാലാണ് ഈ പ്രതീക്ഷ.
അതേസമയം വസന്‍ ബാലയാണ് ജിഗ്ര സംവിധാനം ചെയ്തത്. വേദാഗ് റൈനയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സഹോദരന്റെയും സഹോദരിയുടെയും ബന്ധത്തെ കുറിച്ചുള്ള വൈകാരികമായ കഥയാണ് ജിഗ്ര പറയുന്നത്. എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആലിയ ഭട്ടും ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.