
ഹൈദരാബാദില്‍ ജിഗ്രയുടെ പ്രീ റിലീസ് ഇവന്റില്‍ വെച്ച് പുഷ്പയിലെ പ്രശസ്തമായ 'ഊ ആണ്ടവ' എന്ന ഗാനം ആലപിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ആലിയ ഭട്ടിനൊപ്പം പരിപാടിയില്‍ സമാന്തയും പങ്കെടുത്തിരുന്നു. ഓഡിയന്‍സിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ആലിയ ഭട്ട് സമാന്തയ്ക്കായി ആ ഗാനം ആലപിച്ചത്.
'സാം ഇവിടെ ഉള്ളതുകൊണ്ട് മാത്രം ഞാന്‍ ഇതു ചെയ്യാം. ഞാന്‍ ഇതിനു മുന്‍പ് ഇത് ചെയ്തിട്ടില്ല. അതിനാല്‍ ഇത് നിനക്ക് വേണ്ടിയാണ്. എനിക്ക് ഇതിന്റെ അര്‍ത്ഥം പോലും അറിയില്ല. ഇത് നിനക്കായി ഞാന്‍ ഡെഡിക്കേറ്റ് ചെയ്‌തോട്ടേ?', എന്നാണ് ആലിയ ഭട്ട് ഗാനം ആലപിക്കുന്നതിന് മുന്‍പ് പറഞ്ഞത്.
അതേസമയം ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായ ജിഗ്ര ഒക്ടോബര്‍ 11നാണ് തിയേറ്ററിലെത്തുന്നത്. ആലിയയെ കൂടാതെ വേദാംഗ് റൈനയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ഒരു സഹോദരി തന്റെ സഹോദരനെ സംരക്ഷിക്കാന്‍ വേണ്ടി ഏത് അറ്റം വരയും പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വസന്‍ ബാലയാണ് ചിത്രത്തിന്റെ സംവിധായകന്‍. 2022ല്‍ പുറത്തിറങ്ങിയ ഡാര്‍ലിംഗ്സ് എന്ന ചിത്രത്തിന് ശേഷം എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആലിയ ഭട്ട് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ജിഗ്ര.