മുംബൈ: കാത്തിരിപ്പിനൊടുവിൽ ആലിയ ഭട്ട് കേന്ദ്രകഥാപാത്രമായി എത്തുന്ന സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം 'ആൽഫ' റിലീസിന് ഒരുങ്ങുന്നു. ആലിയ ഭട്ടും ബോബി ഡിയോളും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ശിവ് റവയിൽ സംവിധാനം ചെയ്ത 'ആൽഫ' യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമാണ്.
മാസ് ആക്ഷൻ റോളിലാണ് ചിത്രത്തിൽ ആലിയ ഭട്ട് എത്തുന്നത്. സിനിമയുടെ ടീസർ നടിയുടെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ഷർവരി, അനിൽ കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ജൂലൈ മൂന്നിന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും.
കഴിഞ്ഞ വർഷം ഡിസംബർ 25നാണ് സിനിമ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ഈ വർഷം ഏപ്രിലിലേക്ക് മാറ്റി. സിനിമയുടെ വിഷ്വൽ എഫക്ട്സ് ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്തതിനാലാണ് റിലീസ് വൈകിയത്.
വൈആർഎഫ് സ്പൈ ഫ്രാഞ്ചൈസിയിലെ ('ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'ടൈഗർ 3', 'വാർ', 'വാർ 2', 'പഠാൻ' എന്നിവയ്ക്ക് ശേഷമുള്ള) ഏഴാമത്തെ ചിത്രമാണ് 'ആൽഫ'.
തിരക്കഥ: സൗമിൽ ശുക്ല, ശ്രീധർ രാഘവൻ, ഛായാഗ്രഹണം: റുബൈസ്, സംഗീതം: രോഹൻഷ്, അബീർ, ഗാനരചന: കുമാർ, അൻവിത ദത്ത്, കൗസർ മുനീർ, രോഹൻഷ്, അബീർ, സംഭാഷണം: ഇഷിത മൊയ്ത്ര, കഥ: ഉദയ് ചോപ്ര, അസോസിയേറ്റ് പ്രൊഡ്യൂസർ: ഋഷഭ് ചോപ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: പദം ഭൂഷൺ, ചിത്രസംയോജനം: ആരിഫ് ഷെയ്ഖ്, പ്രൊഡക്ഷൻ ഡിസൈനർമാർ: സുബ്രത ചക്രവർത്തി, അമിത് റേ, ആക്ഷൻ ഡയറക്ടർമാർ: ക്രെയ്ഗ് മക്റേ, സുനിൽ റോഡ്രിഗസ് (ROD), ശബ്ദലേഖനം: ഗണേഷ് ഗംഗാധരൻ, ദേബാശിഷ് മിശ്ര, പശ്ചാത്തല സംഗീതം: സഞ്ചിത് ബൽഹാര, അങ്കിത് ബൽഹാര, വസ്ത്രാലങ്കാരം: അകി നരുല, നടാഷ വോഹ്റ, ദീപാലി സിംഗ് റസീൻ, ഗുൻപ്രീത് കൗർ മാൻ, നൃത്തസംവിധാനം: വിജയ് ഗാംഗുലി, ബോസ്കോ ലെസ്ലി മാർട്ടിസ്, വിഷ്വൽ എഫക്ട്സ് സ്റ്റുഡിയോ: yFX, കാസ്റ്റിങ് ഡയറക്ടർ: ഷാനു ശർമ.