
ബോളിവുഡ് താരം ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ ജിഗ്രയുടെ അഞ്ചാം ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. വസന്‍ ബാല സംവിധാനം ചെയ്ത ചിത്രത്തിന് 1.60 കോടി രൂപയാണ് റിലീസ് ചെയ്ത് അഞ്ചാം ദിനം നേടാനായത്. ഫിലിം ട്രാക്കര്‍മാരായ സാക്നിക് ഡോട്കോമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 19.85 കോടി മാത്രമാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷന്‍.
കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സും ആലിയ ഭട്ടിന്‍റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും നിര്‍മിച്ച ചിത്രത്തില്‍ അങ്കുര്‍ ഖന്ന, മനോജ് പഹ്വ,ആകാന്‍ഷ രഞ്ജന്‍, രാഹുല്‍ രവീന്ദ്രന്‍, വിവേക് ഗോംബര്‍, ഹര്‍ഷ് സിങ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. Sacnilk റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ജിഗ്ര ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം 4.25 കോടിയാണ് നേടിയത്. ഇതില്‍ ഏറെയും പങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ നിന്നാണ് ലഭിച്ചത്.
ഒരു സഹോദരന്റെയും സഹോദരിയുടെയും ബന്ധത്തെ കുറിച്ചുള്ള വൈകാരികമായ കഥയാണ് ജിഗ്ര പറയുന്നത്. വേദാഗ് റെയ്നയാണ് ആലിയയുടെ സഹോദരനായി ചിത്രത്തിലെത്തുന്നത്.
റിലീസിന് മുന്‍പ് മുംബൈയില്‍ സംഘടിപ്പിച്ച പ്രിവ്യൂവില്‍ ആലിയയുടെ സഹോദരി ഷഹീന്‍, ഭര്‍തൃ മാതാവ് നീതു കപൂര്‍ എന്നിവര്‍ക്കൊപ്പം ഖുഷി കപൂര്‍, രാധിക മദന്‍, രശ്മിക മന്ദാന, അഭിമന്യു ദസാനി എന്നിവരും പങ്കെടുത്തിരുന്നു.