42 ശതമാനം ഉയര്‍ച്ച; ആലിയ ഭട്ടിന്റെ ജിഗ്ര ബോക്‌സ് ഓഫീസില്‍ വിജയിക്കുമോ?

ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വേര്‍ഷന് മികച്ച പ്രകടനം കാഴ്ച്ച വെക്കാനായിട്ടില്ല
42 ശതമാനം ഉയര്‍ച്ച; ആലിയ ഭട്ടിന്റെ ജിഗ്ര ബോക്‌സ് ഓഫീസില്‍ വിജയിക്കുമോ?
Published on


ബോളിവുഡ് താരം ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ജിഗ്ര. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരു വിഭാഗത്തിന് സിനിമ ഇഷ്ടപ്പെട്ടപ്പോള്‍ ഒരു വിഭാഗം ചിത്രത്തെ കുറിച്ച് മോശം അഭിപ്രായമാണ് പറഞ്ഞത്. അത് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനിലും പ്രതിഫലിച്ചിരുന്നു. ആദ്യ ദിനം ചിത്രം 4.25 കോടിയാണ് ഇന്ത്യയില്‍ നിന്നും നേടിയത്. ഇത് ആലിയ ഭട്ടിന്റെ കരിയറിലെ തന്നെ ഏറ്റവും കുറവ് ആദ്യ ദിന കളക്ഷനാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ദിവസ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്. ആദ്യ ദിനത്തേക്കാളും 42 ശതമാനം ഉയര്‍ച്ചയാണ് ബോക്‌സ് ഓഫീസ് കളക്ഷനില്‍ ഉണ്ടായിട്ടുള്ളത് എന്നാണ് sacnilk റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച്ച ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 6.50 കോടി രൂപയാണ്. ഇതോടെ ചിത്രത്തിന്റെ ഡൊമസ്റ്റിക് കളക്ഷന്‍ 11 കോടിയായി.


എന്നാല്‍ ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ് വേര്‍ഷന് മികച്ച പ്രകടനം കാഴ്ച്ച വെക്കാനായിട്ടില്ല. ആദ്യ ദിനം ചിത്രം 5 ലക്ഷം രൂപയാണ് കളക്ട് ചെയ്തത്. രണ്ടാം ദിനവും അതേ രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. തെലുങ്ക് വേര്‍ഷന്‍ കാണാന്‍ ആളുകള്‍ തിയേറ്ററിലെത്തിയില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ തന്നെ രണ്ടാം ദിവസം പലയിടങ്ങളിലും ഷോ കാന്‍സല്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് സൂചന.

വസന്‍ ബാലയാണ് ജിഗ്ര സംവിധാനം ചെയ്തത്. വേദാഗ് റൈനയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സഹോദരന്റെയും സഹോദരിയുടെയും ബന്ധത്തെ കുറിച്ചുള്ള വൈകാരികമായ കഥയാണ് ജിഗ്ര പറയുന്നത്. എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആലിയ ഭട്ടും ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com