അല്ലു അര്‍ജുനും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് 'രാക്ക'യുടെ തീം സോങ് 'മേക്ക് വേ ഫോര്‍ ദ കിംഗ്'

സിനിമയുടെ ദൃശ്യഭംഗിയും അല്ലു അര്‍ജുന്റെ മാസ് പ്രകടനവും സൂചിപ്പിക്കുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
അല്ലു അര്‍ജുനും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് 'രാക്ക'യുടെ തീം സോങ് 'മേക്ക് വേ ഫോര്‍ ദ കിംഗ്'
Published on
Updated on

തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ ചിത്രം 'രാക്ക'യുടെ തീം സോങായി എത്തിയിരിക്കുന്ന 'മേക്ക് വേ ഫോര്‍ ദ കിംഗ്' തുടങ്ങുന്ന വരികളോടെയുള്ള ലിറിക്കല്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. സായ് അഭ്യങ്കര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും. യുവ സംഗീത പ്രതിഭ സായ് അഭ്യങ്കര്‍ ഒരുക്കിയ ആവേശമുണര്‍ത്തുന്ന ഈ തീം സോങ് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനകം 40 ലക്ഷത്തിലധികം കാഴ്ചക്കാരാണ് തീം സോങ്ങിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ദൃശ്യഭംഗിയും അല്ലു അര്‍ജുന്റെ മാസ് പ്രകടനവും സൂചിപ്പിക്കുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ - അറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ടൈറ്റില്‍ താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് അടുത്തിടെയാണ് പുറത്തിറക്കിയത്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ നായികയായെത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യമായാണ് അല്ലു അര്‍ജുനും ദീപിക പദുക്കോണും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഈ കരുത്തുറ്റ താരജോഡികളെ സ്‌ക്രീനില്‍ കാണാന്‍ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

അല്ലു അര്‍ജുനും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് 'രാക്ക'യുടെ തീം സോങ് 'മേക്ക് വേ ഫോര്‍ ദ കിംഗ്'
തോക്കുമേന്തി കലിപ്പ് ലുക്കിൽ ഹനാൻ ഷായും ഹിപ്സ്റ്ററും, ആക്ഷൻ വിരുന്നൊരുക്കാൻ പെപ്പെയോടൊപ്പം ഇവരും; 'കാട്ടാളൻ' മെയിൽ

മൊട്ടയടിച്ച തലയും, കണ്ണ് എഴുതിയ തീക്ഷ്ണമായ നോട്ടവും, തലയിലെ ടാറ്റൂകളും ചേര്‍ന്ന് ആരെയും അമ്പരപ്പിക്കുന്ന ലുക്കിലാണ് ചിത്രത്തില്‍ അല്ലു എത്തുന്നത്. കൈകളില്‍ മൃഗങ്ങളുടേതിന് സമാനമായ നഖങ്ങളുമായി വേറിട്ട ലുക്കില്‍ അല്ലു എത്തുന്ന ചിത്രം 'പുഷ്പ 2' വിന് ശേഷം അല്ലു അര്‍ജുന്റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷമായിരിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

'ജവാന്‍' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കലാനിധി മാരന്റെ സണ്‍ പിക്‌ചേഴ്‌സ് ആണ്. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വല്‍ ഇഫക്റ്റുകളും വേള്‍ഡ് ബില്‍ഡിംഗുമാണ് ചിത്രത്തിനായി അറ്റ്ലി ഒരുക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഊന്നിയുള്ള കഥാപരിസരമാണ് ചിത്രത്തിനുള്ളതെന്നാണ് സൂചനകള്‍. മറ്റ് താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.

'പുഷ്പ'യുടെ രണ്ട് ഭാഗങ്ങളുടെ ആഗോള വിജയത്തിന് പിന്നാലെ, ദേശീയ അവാര്‍ഡ് ജേതാവായ അല്ലു അര്‍ജുന്‍ തന്റെ തനതായ ശൈലിയുമായി ഈ വമ്പന്‍ പ്രോജക്റ്റിലേക്ക് എത്തുകയാണ്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള വിഷ്വല്‍ ഇഫക്റ്റുകളും വേള്‍ഡ് ബില്‍ഡിംഗുമായി അറ്റ്ലി ഒരുക്കുന്ന 'രാക്ക' ഒരു വലിയ സാങ്കേതിക വിസ്മയമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാജാ റാണി, തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ക്കും ജവാന്‍ എന്ന ബ്ലോക്ബസ്റ്റര്‍ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‌ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയന്‍സ് ഫിക്?ഷന്‍ ഗണത്തില്‍പെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അറ്റ്‌ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളില്‍ വ്യത്യസ്തമായെത്തുന്ന ചിത്രത്തില്‍ സൂപ്പര്‍ഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ട്. അല്ലു അര്‍ജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാന്‍-ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com