
നടനും സംവിധായകനുമായ അല്‍ത്താഫ് സലിമിനെ പ്രധാന കഥാപാത്രമാക്കി അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മന്മഥന്‍'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഹൊതാരു ഫിലിംസ്, കെല്ലി ഗ്യാംഗ് ഫിലിം ഫാക്ടറി എന്നി ബാനറില്‍ ഡാരിയസ് യാര്‍മില്‍, സുജിത് കെ എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
ഡാരിയസ് യാര്‍മില്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം യുക്തി രാജ് വി നിര്‍വ്വഹിക്കുന്നു. ബിബിന്‍ അശോക്, ജുബൈര്‍ മുഹമ്മദ് എന്നിവരാണ് സംഗീതം സംവിധായകര്‍. എഡിറ്റര്‍-വിനയന്‍ എം ജെ. കോ പ്രൊഡ്യൂസര്‍-ലിജിന്‍ മാധവ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രണവ് പ്രശാന്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിഹാബ് വെണ്ണല,കല-സതീഷ് താമരശ്ശേരി,മേക്കപ്പ്-റഷീദ് മുഹമ്മദ്, വസ്ത്രാലങ്കാരം-സൂര്യ ശേഖര്‍.
ക്രിയേറ്റീവ് അസോസിയേറ്റ്-ബിനോഷ് ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സാംജി എം ആന്റെണി, അസോസിയേറ്റ് ഡയറക്ടര്‍-അഭിജിത്ത് കാഞ്ഞിരത്തിങ്കല്‍, വിഎഫ്എക്‌സ്-കൊ കൂണ്‍ മാജിക്, സ്റ്റില്‍സ്-കൃഷ്ണകുമാര്‍ ടി എ, പരസ്യകല-റോക്കറ്റ് സയന്‍സ്,വിഷ്വല്‍ പ്രൊമോഷന്‍-സ്‌നേക് പ്ലാന്റ്,പി ആര്‍ ഒ-എ എസ് ദിനേശ്.