
മലയാള സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബോഗയ്ൻവില്ല'. ഭീഷ്മപര്‍വത്തിന്‍റെ വന്‍ വിജയത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസിന്‍, ഷറഫുദ്ദീന്‍, ശ്രിന്ദ, വീണാ നന്ദകുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
സുഷിന്‍ ശ്യാമിന്‍റെ സംഗീതത്തില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'സ്തുതി'എന്ന പ്രൊമോ ഗാനം ഇതിനോടകം വൈറലാണ്. പാട്ടിലെ ജ്യോതിര്‍മയിയുടെയും കുഞ്ചാക്കോ ബോബന്‍റെയും ഡാന്‍സ് സ്റ്റെപ്പുകളും ട്രെന്‍ഡിങ്ങായി കഴിഞ്ഞു.
ALSO READ : 'ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന്ന് സ്തുതി'; ബോഗയ്ന്‍വില്ലയിലെ ഗാനത്തിനെതിരെ സിറോ മലബാര്‍ സഭ അല്‍മായ ഫോറം
ഇപ്പോഴിതാ ചിത്രത്തിന്‍റെ സിനോപ്സിസ് കൂടി പുറത്തുവന്നു കഴിഞ്ഞു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‍ഫോമായ ബുക്ക് മൈ ഷോയിലാണ് ബോഗെയന്‍വില്ല സിനിമയുടെ പശ്ചാത്തലത്തെ കുറിച്ച് സൂചിപ്പിക്കുന്നത്. കേരളത്തിൽ സന്ദർശനത്തിന് എത്തിയ ടൂറിസ്റ്റുകളെ കാണാതായതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിൽ ഒരു കുടുംബം ഉൾപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ജോണറിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്‌ചേഴ്‌സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ചിത്രം ഒക്ടോബർ 17 ന് റിലീസ് ചെയ്യും.