''കളി കൊള്ളാലോ ! നോ ഹാർഡ് വർക്ക്, ഓൺലി സ്മാർട്ട് വർക്ക്...''; ബാച്ചിലർ പാർട്ടി D'EUX' ട്രെയിലർ പുറത്ത്

അതിഗംഭീര ആക്ഷനുമായാണ് ചിത്രമെത്തുന്നത് എന്ന് ട്രെയിലർ അടിവരയിടുന്നുണ്ട്
''കളി കൊള്ളാലോ ! നോ ഹാർഡ് വർക്ക്, ഓൺലി സ്മാർട്ട് വർക്ക്...''; ബാച്ചിലർ പാർട്ടി D'EUX' ട്രെയിലർ പുറത്ത്
Published on: 
Updated on: 

കൊച്ചി: മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമൽ നീരദ് ചിത്രം 'ബാച്ചിലർ പാർട്ടി D'EUX' ട്രെയിലർ പുറത്തിറങ്ങി. 2012ൽ പുറത്തിറങ്ങി കൾട്ട് ക്ലാസിക്കായി മാറിയ 'ബാച്ചിലർ പാർട്ടി'യുടെ രണ്ടാം ഭാഗമാണിത്. അതിഗംഭീര ആക്ഷനുമായാണ് ചിത്രമെത്തുന്നത് എന്ന് ട്രെയിലർ അടിവരയിടുന്നുണ്ട്. അമൽ നീരദ്, അൻവർ റഷീദ്, ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. നവംബർ 19നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

ആക്ഷനും മാസ് സംഭാഷണങ്ങളും നിറഞ്ഞ ട്രെയിലർ ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ രണ്ട് ഗ്യാങുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് ട്രെയിലർ പ്രധാനമായും അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് മേക്കിങ്ങും അമൽ നീരദിന്റെ പതിവ് ദൃശ്യഭംഗിയും ചേർന്നെത്തുന്ന ചിത്രം ആക്ഷൻ എന്റർടെയ്‌നറായിരിക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

അടുത്തിടെ നടൻമാരായ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസിന്റെയും നസ്‌ലൻ്റെയും സൗബിൻ, ഷറഫുദ്ദിൻ, ശ്രീനാഥ് ഭാസി, ചന്തു, ഷൈൻ ടോം, നടിമാരായ നാദിയ, രജിഷ, ജ്യോതിർമയി, ഹൻസിക, പാരിസ് ലക്ഷ്മി എന്നിവരുടെ ക്യാരക്ടർ പോസ്റ്റർ പോസ്റ്ററുകൾ പുറത്തിറങ്ങിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. 14 വർഷങ്ങൾക്ക് ശേഷം ജെൻ സി വൈബിലാണ്, 2012ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം 'ബാച്ച്‌ലർ പാർട്ടി'യുടെ രണ്ടാം ഭാഗം എത്തുന്നത്.

''കളി കൊള്ളാലോ ! നോ ഹാർഡ് വർക്ക്, ഓൺലി സ്മാർട്ട് വർക്ക്...''; ബാച്ചിലർ പാർട്ടി D'EUX' ട്രെയിലർ പുറത്ത്
പീസ് സൈനുമായി ചാക്കോച്ചന്റെ 'ധീരജ് പ്രഭു'!; 'ബാച്ച്‌ലർ പാർട്ടി deux-ലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

റെഡ് - ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക്കായി മാറിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ഡുഎക്സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥമാക്കുന്നത്.

യങ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്. നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.