അവർ വെറുതെ നഗ്നത കാണിക്കാനാണോ ശ്രമിക്കുന്നതെന്ന് സംശയിച്ചിരുന്നു; ഇന്നാണെങ്കിൽ ആ വേഷം ചെയ്യില്ല: അമല പോൾ

കൊച്ചിയിൽ നടന്ന 'ഇന്ത്യ ടുഡേ സൗത്ത് കോൺക്ലേവ് 2026'ൽ സംസാരിക്കുകയായിരുന്നു അമല പോൾ
അവർ വെറുതെ നഗ്നത കാണിക്കാനാണോ ശ്രമിക്കുന്നതെന്ന് സംശയിച്ചിരുന്നു; ഇന്നാണെങ്കിൽ  ആ വേഷം ചെയ്യില്ല: അമല പോൾ
Published on: 
Updated on: 

അമല പോൾ എന്ന നടിയുടെ കരിയറിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് 'ആടൈ'. ആരുമില്ലാത്ത ഓഫീസ് കെട്ടിടത്തിൽ പൂർണനഗ്നയായി അകപ്പെടുന്ന ഒരു സ്ത്രീയുടെ വേഷമാണ് ചിത്രത്തിൽ നടി അവതരിപ്പിച്ചത്. ഈ കഥാപാത്രം തിരഞ്ഞെടുക്കാനുള്ള കാരണവും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു പോകുമോ എന്ന ഭയത്തെക്കുറിച്ചും മനസുതുറന്നിരിക്കുകയാണ് നടി. കൊച്ചിയിൽ നടന്ന 'ഇന്ത്യ ടുഡേ സൗത്ത് കോൺക്ലേവ് 2026'ൽ സംസാരിക്കുകയായിരുന്നു താരം.

"'ആടൈ' സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് സംവിധായകനേയും ഛായാഗ്രഹകനേയും വിശ്വസിക്കേണ്ടിയിരുന്നു. അവർ വൈകാരികമായ ഒരു സിനിമയെടുക്കാനാണോ, അതോ വെറുതെ നഗ്നത കാണിക്കാനാണോ ശ്രമിക്കുന്നതെന്നായിരുന്നു എന്റെ മുഴുവൻ ചിന്തയും. കുറച്ചു സമയമെടുത്തു. ഞാൻ ആ ടീമിനൊപ്പം സഞ്ചരിച്ചു. ഏകദേശം രണ്ട് മാസമെടുത്താണ് സിനിമ സമ്മതിച്ചത്. ക്രിയേറ്റീവ് ആയിട്ടാകും ഷൂട്ട് ചെയ്യുകയെന്ന് ഞാൻ ഉറപ്പാക്കിയിരുന്നു. ആളുകൾ ചിന്തിക്കുന്നത് പോലെ നഗ്നയായല്ല ഞാൻ അഭിനയിച്ചത്. മനോഹരമായ ഒരു ക്രിയേറ്റീവ് പ്രോസസ് ആയിരുന്നു അത്. അവർ എന്നെ കംഫോർട്ടബിൾ ആക്കി. വളരെ കുറച്ചു ആളുകൾ മാത്രമായിരുന്നു സെറ്റിലുണ്ടായിരുന്നത്," അമല പറഞ്ഞു.

അവർ വെറുതെ നഗ്നത കാണിക്കാനാണോ ശ്രമിക്കുന്നതെന്ന് സംശയിച്ചിരുന്നു; ഇന്നാണെങ്കിൽ  ആ വേഷം ചെയ്യില്ല: അമല പോൾ
മൂന്ന് പതിറ്റാണ്ടിന് ശേഷം ജഗദീഷും ഉർവശിയും ഒന്നിക്കുന്നു; 'റൂം നമ്പർ 9' പോസ്റ്റർ പുറത്ത്

പ്രേക്ഷകർ ഈ സിനിമയെ സ്വീകരിക്കുമോ എന്ന ചിന്തയുണ്ടായിരുന്നു എന്ന അവതാരികയുടെ ചോദ്യത്തിന് "ഇമേജിനെപ്പറ്റി ഭയപ്പെട്ടിരുന്നു" എന്നായിരുന്നു അമലയുടെ മറുപടി. "സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ജീവിതത്തിൽ ഒരിക്കൽ സംഭവിക്കുന്ന സിനിമയാണ്; ഭാവിയിൽ അത്തരമൊരു സിനിമ ചെയ്യുമോ എന്ന് അറിയില്ല. ഇപ്പോൾ ഒരു 'ആടൈ' ചെയ്യാൻ പറഞ്ഞാൽ അതിന് എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല," നടി പറഞ്ഞു.

അവർ വെറുതെ നഗ്നത കാണിക്കാനാണോ ശ്രമിക്കുന്നതെന്ന് സംശയിച്ചിരുന്നു; ഇന്നാണെങ്കിൽ  ആ വേഷം ചെയ്യില്ല: അമല പോൾ
'വാഴ്‌വേ മായം'; 'ബാച്ച്‌ലർ പാർട്ടി Deux' ആദ്യ ഗാനം പുറത്ത്

'മേയാതമാൻ' എന്ന ചിത്രത്തിന് ശേഷം രത്ന കുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'ആടൈ'. 2019 ജൂലൈ 19ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, സിനിമയിലെ അമലയുടെ പ്രകടനം വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടു. നിരവധി വിമർശനങ്ങളും നടി നേരിട്ടിരുന്നു.

News Malayalam 24x7
newsmalayalam.com