ഒരു കാലത്ത് ബോളിവുഡിലെ താരസുന്ദരിമാരിൽ മുൻനിര നായികയായിരുന്നു അമീഷാ പട്ടേൽ. വായിൽ സ്വർണ കരണ്ടിയുമായി ജനിച്ചുവെന്ന വിശേഷണം ഏറ്റവും നന്നായി ചേരുന്ന ഒരാൾകൂടിയായിരുന്നു അവർ. അത്ര സമ്പന്നയാണ് അമീഷ. അത്രയും പണമുള്ള കുടുംബത്തിൽ ജനിച്ചതുകൊണ്ടു തന്നെ ജീവിത രീതിയിലും ആ സമ്പന്നത പ്രകടമായിരുന്നവെന്ന് നടി പറയുന്നു.
വസ്ത്രവും, കോസ്റ്റ്യൂംസും, ആഭരണങ്ങലും, ചെരുപ്പു, ബാഗും എന്നുവേണ്ട എല്ലാത്തിനും ലോകത്തിലെ തന്നെ വിലപിടിച്ച ബ്രാൻഡുകളാണ് അമീഷയും കുടുംബവും തെരഞ്ഞെടുത്തിരുന്നതത്രേ. ഇപ്പോഴിതാ തന്റെ ഹാൻഡ് ബാഗുകളുടെ കളക്ഷനെക്കുറിച്ച് നടി പറഞ്ഞ കാര്യമാണ് വൈറലായിരിക്കുന്നത്. തന്റെ കൈവശമുള്ള ഹാൻഡ് ബാഗുകളുടെ വില കൂട്ടിയാൽ കോടികൾ വരുമെന്നും. മുംബൈയിൽ ഒരു ആഡംബര ഫ്ലാറ്റ്/ പെന്റ് ഹൗസ് തന്നെ വാങ്ങാമായിരുന്നവെന്ന് അമീഷ പറയുന്നു.
ബിർക്കിൻസ്, ഡയർ, ഹെർമസ് തുടങ്ങി നാനൂറോളം ബ്രാന്റഡ് ബാഗുകളാണ് അമീഷയുടെ ആഡംബര ബ്രാന്റഡ് ബാഗ് കളക്ഷനിലുള്ളത്. തന്റെ കഠിനാധ്വാനവും പാഷനുമെല്ലാം ഈ കളക്ഷനു പിന്നിലുണ്ടെന്നും നടി പറഞ്ഞു. സ്‌കൂളിൽ പോകുന്ന കാലം സ്‌കൂൾ ബാഗ് പോലും ഡിസൈനർ ബാഗായിരുന്നു. അതിനാൽ ഇതൊന്നും തനിക്ക് പുതുമയല്ല എന്നാണ് അമീഷ പറയുന്നത്. നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി ചെയ്ത് നിങ്ങളുണ്ടാക്കുന്ന പണം നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ഉപയോഗിക്കാമെന്നും അവർ പറഞ്ഞു.
ചെറുപ്പം മുതലേ ലോകം ചുറ്റാൻ തുടങ്ങിയിരുന്നു. ഇക്കാലത്തു പോലും കടകളിൽ ലഭിക്കാത്ത ബാഗുകൾ അമ്മയും അമ്മായിമാരും പണ്ട് മുതലേ അവർക്ക് ഇഷ്ടമുള്ളത് പോലെ ഉപയോഗിച്ചിരുന്നത് കണ്ടിട്ടുണ്ട്. വീട്ടിലെ സ്ത്രീകളും എങ്ങനെയാണ് നല്ല സ്റ്റൈലായും ആഡംബരമായും ജീവിക്കേണ്ടതെന്ന് കാണിച്ചു തന്നിരുന്നു. മുത്തശ്ശി ഒരു ദിവസം മൂന്നു തവണ സാരികൾ മാറ്റുമായിരുന്നു. അമീഷ പറയുന്നു.
നാനൂറോളം വരുന്ന ആഡംബര ബാഗുകൾ മാത്രമല്ല,വ്യത്യസ്ത നിറങ്ങളിലും ശൈലികളിലുമുള്ള നിരവധി ക്ലച്ചുകളും ബെൽറ്റ് ബാഗുകളും ശേഖരത്തിലുണ്ട്. അതിനൊപ്പം വില വരുന്ന 100 ജോഡി ഷൂസുകളും നടിക്ക് സ്വന്തം. ഡിസൈനർ ഷൂസുകൾ കൊണ്ട് നിറച്ച അലമാരകളുണ്ടെന്നാണ് വെളിപ്പെടുത്തൽ. സ്റ്റൈലെറ്റോകളും പീപ്പ് ടോ ഹീൽസും ഉൾപ്പെടെ അമീഷയുടെ ആഡംബര കളക്ഷനിൽ ഉൾപ്പെടുന്നു. ഫറാ ഖാനുമായി തന്റെ യൂട്യൂബ് വ്ളോഗിൽ സംസാരിക്കുന്നതിനിടെയാണ് അമീഷ ജുഹുവിലെ 2BHK ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റിൽ തന്റെ ആഡംബര ശേഖരങ്ങളായ ബാഗുകൾ, ഷൂകൾ, മറ്റ് ആഡംബര വസ്തുക്കൾ എന്നിവയെക്കുറിച്ച് പറഞ്ഞത്.
അമീഷ പട്ടേലിന്റെ ബാഗ് ശേഖരത്തിൽ നിരവധി ലിമിറ്റഡ് എഡിഷൻ ബാഗുകളും ഹെർമീസ് ബിർക്കിനും ക്രിസ്റ്റ്യൻ ഡിയോർ ബാഗുകൾക്കും മാത്രമായി സമർപ്പിച്ചിരിക്കുന്ന ഒരു കബോർഡും ഉൾപ്പെടുന്നു, അവയിൽ ചിലതിന് 2 കോടി മുതൽ 3 കോടി രൂപ വരെ വിലവരും.ഇപ്പോൾ 50 വയസ്സുള്ള നടി 12 വയസ്സ് മുതൽ ഇവ ശേഖരിക്കുന്നുണ്ട്. അലമാരകൾക്കുള്ളിൽ അവയുടെ കൈപ്പടയിൽ എഴുതിയ ഒരു ലിസ്റ്റും അവർ സൂക്ഷിക്കുന്നു.
2000-ൽ പുറത്തിറങ്ങിയ കഹോ നാ പ്യാർ ഹേ എന്ന ചിത്രത്തിലൂടെയാണ് അമീഷ പട്ടേൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഗദർ പരമ്പര, ഹംറാസ്, യേ ഹേ ജൽവ തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചു. മഹാരാഷ്ട്രക്കാരിയായ അമീഷ ബോംബെയിലെ ഒരു ആഡംബര ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്.