താരസംഘടനായ അമ്മയ്ക്ക് നികുതി കുടിശിക; നോട്ടീസയച്ച് ജിഎസ്ടി വകുപ്പ്

2014 മുതൽ ഇടവേള ബാബു ഭരണത്തിൽ ഇരുന്ന സമയത്താണ് നികുതി കുടിശിക.
ഹിയറിങ്ങിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
സ്റ്റേജ് ഷോയിക്കടക്കം ജിഎസ്ടി അടച്ചിട്ടില്ല
Published on

താരസംഘടനായ അമ്മയ്ക്ക് ജിഎസ്ടി കുടിശിക. സ്റ്റേജ് ഷോയ്ക്കടക്കം ജിഎസ്ടി അടച്ചിട്ടില്ല. ഇതിനായി ജിഎസ്ടി വകുപ്പ് നോട്ടീസയച്ചു. 2014 മുതൽ ഇടവേള ബാബു ഭരണത്തിൽ ഇരുന്ന സമയത്താണ് നികുതി കുടിശികയുള്ളത്. ഹിയറിങ്ങിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജിഎസ്‌ടിയും ആദായ നികുതിയും ഉൾപ്പെടെ എ.എം.എം.എയ്ക്ക് അടയ്‌ക്കേണ്ട മൊത്തം തുക 8 കോടി രൂപയാണ്.

അതേസമയം, സിനിമ കോൺക്ലേവിൽ സംവിധായകൻ വിനയൻ പങ്കെടുക്കില്ലെന്ന് അറിയിച്ചു. സിനിമ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ലെന്ന വിമർശനമുന്നയിച്ചാണ് വിനയൻ പങ്കെടുക്കാത്തത്. നാളെ തിരുവനന്തപുരത്ത് വെച്ചാണ് സിനിമ കോൺക്ലെവ് നടക്കുന്നത്. മോഡറേറ്റർ സ്ഥാനം നൽകാത്തതിൽ സിനിമ സംഘടനകൾക്കും ഫിലിം ചേമ്പറിനും അതൃപ്തിയുണ്ട്.

ഹിയറിങ്ങിന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
"നാളെ, തലയുയർത്തി നിൽക്കാൻ ആർക്കൊക്കെ കഴിയും എന്ന് കാലം തെളിയിക്കും"; അമ്മ സംഘടന തെരഞ്ഞെടുപ്പിൽ ഷമ്മി തിലകന്‍

നാളെയും മറ്റന്നാളും നടക്കുന്ന കേരള ഫിലിം പോളിസി കോൺക്ലെവിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനാവും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മോഹൻലാലും കോൺക്ലേവിൽ പങ്കെടുക്കും. പരിപാടിയിൽ പ്രസക്തമായ 9 വിഷയങ്ങളിൽ ചർച്ച നടക്കുമെന്നും ചലച്ചിത്രവികസന കോർപറേഷൻ ചെയർമാന്‍ അറിയിച്ചു. മന്ത്രിമാരായ വീണ ജോർജ്, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരും പങ്കെടുക്കും. ഫ്രാൻസ്, ശ്രീലങ്ക, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുമെത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com