മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം; 'അനന്തന്‍ കാട്' ടീസര്‍ എത്തി

പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ ടിയാന്‍ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെന്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്
ananthan kaadu poster
അനന്തന്‍ കാട് പോസ്റ്റർ Source : Facebook
Published on

മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന 'അനന്തന്‍ കാടി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്ത്. ചിത്രം സംവിധാനം ചെയ്യുന്നത് 'ടിയാന്‍' സംവിധാനം ചെയ്ത ജിയെന്‍ കൃഷ്ണകുമാര്‍ ആണ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആര്യയും, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും അണിനിരക്കുന്നു. 'കാന്താര', 'മംഗലവാരം', 'മഹാരാജ' എന്നീ സിനിമകളുടെ സംഗീത സംവിധായകന്‍ അജനീഷ് ലോകനാഥാണ് സംഗീതം. പ്രേക്ഷക, നിരൂപക ശ്രദ്ധ നേടിയ 'ടിയാന്‍' എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെന്‍ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. വന്‍വിജയമായി മാറിയ 'മാര്‍ക്ക് ആന്റണി'ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്.

ഇന്ദ്രന്‍സ്, വിജയരാഘവന്‍, മുരളി ഗോപി, 'പുഷ്പ' സിനിമയിലെ സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങി വലിയൊരു താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ananthan kaadu poster
കരണ്‍ ജോഹര്‍ മുതല്‍ സമാന്ത വരെ; ഈ ആഴ്ച്ച ഒടിടിയില്‍ നിങ്ങളെ കാത്തിരിക്കുന്നത് എന്തെല്ലാം?

ഛായാഗ്രഹണം: എസ്.യുവ, എഡിറ്റര്‍: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്‌നാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെയിന്‍ പോള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഞ്ജിത്ത് കോതേരി, ആക്ഷന്‍ ഡയറക്ടര്‍: ആര്‍. ശക്തി ശരവണന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍: ബിനോയ് സദാശിവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍: അരുണ്‍ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കര്‍, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ് എം ടി, ഫിനാന്‍സ് കണ്‍ട്രോളര്‍: എം എസ് അരുണ്‍, വിഎഫ്എക്‌സ്: ടിഎംഇഎഫ്എക്‌സ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, സ്റ്റില്‍സ്: റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com