
അനന്യ പാണ്ഡെ, വിഹാന്‍ സാമത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിക്രമാദിത്യ മോട്‌വാനെ ഒരുക്കിയ സൈബര്‍ ത്രില്ലര്‍ ചിത്രം 'CTRL'- ന്‍റെ റിലീസ് പ്രഖ്യാപിച്ചു. സാഫ്രോണും ആന്ദോളന്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ഒക്ടോബര്‍ 4-ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. നെല്ല അവസ്തി, ജോ മസ്കരേനാസ് എന്നീ പ്രണയ ജോഡികളുടെ ഓണ്‍ലൈന്‍ ലോകത്തെ സഞ്ചാരവും ഇരുവരും വേര്‍പിരിയുമ്പോള്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
സാങ്കേതികവിദ്യയിലെ അപാരമായ പുരോഗതിയും അതിനോടുള്ള നമ്മുടെ വർദ്ധിച്ചുവരുന്ന ആശ്രിതത്വവും കണക്കിലെടുക്കുമ്പോൾ, ഈ സിനിമ എല്ലാവർക്കും വേണ്ടിയുള്ളതാണെന്നെന്ന് വിശ്വസിക്കുന്നതായി അനന്യ പാണ്ഡെ പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ നമ്മളാണോ നിയന്ത്രിക്കുന്നത്. അതോ സാങ്കേതിക വിദ്യ നമ്മളെയാണോ നിയന്ത്രിക്കുന്നതെന്ന് CTRL പരിശോധിക്കാന്‍ ശ്രമിക്കുകയാണെന്ന് സംവിധായകന്‍ വിക്രമാദിത്യ മോട്‌വാനെ പറഞ്ഞു.