ദേവരയുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ; അർദ്ധരാത്രി 12 മണി മുതൽ ഷോ

ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരുമിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്
ദേവരയുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ; അർദ്ധരാത്രി 12 മണി മുതൽ  ഷോ
Published on

ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ദേവര ഏറെ ആകാംക്ഷയോടെയാണ് സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നത്. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിനും, അതിലെ ഗാനങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആർആർആറിനു ശേഷം ജൂനിയർ എൻടിആർ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സെപ്റ്റംബര്‍ 27നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വരുന്നത്.


എഎൻഐ റിപ്പോർട്ട് ചെയ്തത് പ്രകാരം ദേവരയുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ അനുമതി നൽകിയെന്നാണ് വിവരം. കൂടാതെ സ്പെഷ്യൽ ഷോകളും ദേവരയുടേതായി ഉണ്ടാകും. റിലീസ് ​ദിനം അർദ്ധരാത്രി 12 മണി മുതൽ ചിത്രത്തിന്റെ ഷോ ആരംഭിക്കും. ദിവസേന ആറ് ഷോകൾ വരെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ജാൻവി കപൂറാണ് ദേവരയിൽ നായികയായി എത്തുന്നത്. സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്, അഭിമന്യു സിംഗ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. രത്‍നവേലുവാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ. ജനതാ ഗാരേജിന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരുമിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

Read More: 'അഭിമുഖങ്ങളില്‍ സിനിമ പ്രവര്‍ത്തകര്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നു'; മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നതെന്ന് ഗൗതമി നായര്‍


ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലും എത്തും. ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com