
കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളായി മലയാള സിനിമയില്‍ അരങ്ങേറിയ നടി അന്നാ ബെന്നിന്‍റെ ആദ്യ തമിഴ് ചിത്രം 'കൊട്ടുകാളി' തീയേറ്ററുകളിലേക്ക്. കൂഴാങ്കല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി.എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം എസ്.കെ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശിവ കാര്‍ത്തികേയനാണ് നിര്‍മിക്കുന്നത്. നടന്‍ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഓഗസ്റ്റ് 23-ന് തീയേറ്ററുകളിലെത്തും.
എഴുപത്തിനാലാമത് ബെർലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു. വെട്രിമാരന്‍റെ വിടുതലൈയുടെ വിജയത്തിന് പിന്നാലെ സൂരി വീണ്ടും നായകനായെത്തുന്ന ചിത്രമെന്ന നിലയിലും കൊട്ടുകാളിയെ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ശിവകാർത്തികേയൻ്റെ ഏഴാമത്തെ നിർമാണ സംരംഭമാണ് കൊട്ടുക്കാളി. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബി ശക്തിവേലും എഡിറ്റിംഗ് ഗണേഷ് ശിവയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.