ദക്ഷിണേന്ത്യന്‍ സിനിമയിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളുടെ സൗഹൃദ കൂട്ടായ്മ
ദക്ഷിണേന്ത്യന്‍ സിനിമയിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളുടെ സൗഹൃദ കൂട്ടായ്മ

"സുഹൃത്തുക്കള്‍ കണ്ടുമുട്ടിയ സായാഹ്നം"; നിത്യഹരിത താരങ്ങളുടെ റീയൂണിയന്‍ | ചിത്രങ്ങള്‍

നടി രേവതിയാണ് ഒത്തുകൂടലിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്
Published on

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം 1980കളിലെ സൂപ്പർസ്റ്റാറുകൾ വീണ്ടും ഒത്തുകൂടി. ദക്ഷിണേന്ത്യന്‍ സിനിമയിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളാണ് രാജ്‌കുമാർ സേതുപതിയുടെയും ശ്രീപ്രിയയുടെയും ചെന്നൈയിലെ വീട്ടില്‍ ഒത്തുചേർന്നത്.

നടി രേവതിയാണ് ഒത്തുകൂടലിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. "#classof80stillrocks, അങ്ങനെ അധികം കാണാത്ത സുഹൃത്തുക്കളെ കണ്ടുമുട്ടുന്ന ഒരു സായാഹ്നം. ഒരുമിച്ച് പ്രവർത്തിച്ചിരുന്ന ആളുകള്‍...12 വർഷത്തിലേറെയായി കണ്ടുമുട്ടുന്ന ഒരേയൊരു ഗ്രൂപ്പ്...ഞങ്ങള്‍ സന്തോഷത്തോടെ ഒരുമിക്കുന്ന ഈ സായാഹ്നത്തിനായി അക്ഷീണം പ്രയത്നിക്കുന്ന ലിസി, ഹാസിനി, പൂർണിമ, രാജ്കുമാർ, ഖുഷ്ബു എന്നിവർക്ക് നന്ദി...ക്ലാസ് ഓഫ് 80സ് റോക്ക് !!!," രേവതി എക്സില്‍ കുറിച്ചു.

പുലിത്തോല്‍ പ്രമേയമാക്കിയ വസ്ത്രങ്ങളാണ് താരങ്ങള്‍ ധരിച്ചിരുന്നത്. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

2022ല്‍ മുംബൈയിലെ ജാക്കി ഷെറോഫിന്റെ വസതിയിലാണ് റീയൂണിയന്‍ നടന്നത്. താര സംഗമത്തിന്റെ പത്താം വാർഷികം 2019ൽ ഹൈദരാബാദിലെ ചിരഞ്ജീവിയുടെ വീട്ടിൽ വച്ച് നടന്നിരുന്നു.

ചിരഞ്ജീവി, വെങ്കിടേഷ്, ജാക്കി ഷ്രോഫ്, പ്രഭു, നരേഷ്, സുരേഷ്, ജയറാം, ശരത്കുമാർ, രമ്യാ കൃഷ്ണൻ, ശോഭന, ഖുശ്ബു, മീന സാഗർ, രാധ, ജയസുധ, സുഹാസിനി, നദിയ, തുടങ്ങിയവരാണ് ഈ വർഷത്തെ റീയൂണിയന്‍ പങ്കെടുത്തത്.

News Malayalam 24x7
newsmalayalam.com