ഇത് സംഭവം വേറെ ലെവൽ! സി.ജെ. റോയിയുടെ അവസാന ചിത്രം, ഭാവനയുടെ 'അനോമി'; ട്രെയ്‌‌ലർ പുറത്ത്

'അനോമി' ഫെബ്രുവരി ആറിന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും
'അനോമി' സിനിമ
'അനോമി' സിനിമSource: Screenshot / Youtube
Published on
Updated on

കൊച്ചി: ഭാവന, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'അനോമി' സിനിമയുടെ ട്രെയ്‌ലർ പുറത്ത്. സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഭാവന എത്തുന്നത്. റിയാസ് മാരാത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഫെബ്രുവരി ആറിന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും.

സിനിമയുടെ റിലീസിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു നിർമാണ പങ്കാളിയായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ  ഡോ. സി.ജെ. റോയിയുടെ മരണം. ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. അദ്ദേഹം നിർമിച്ച അവസാന ചിത്രമാണ് 'അനോമി'. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്.  ഡോ. റോയ് സി.ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എപികെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. കോ പ്രൊഡ്യൂസേഴ്‌സ്- റാം മിർചന്ദാനി, രാജേഷ് മേനോൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ - അഭിനവ് മെഹ്റോത്ര. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രം കൂടിയാണിത്.

ത്രില്ലറിന്റെ സ്വഭാവമുള്ള ട്രെയ്‌ലറിലെ റഹ്‌മാന്റെ ആക്ഷൻ രംഗങ്ങളും ഭാവനയുടെ ശക്തമായ സാന്നിധ്യവും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഭാവനയുടെ 90ാം സിനിമയാണ് 'അനോമി'. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. 'ദ ഇക്വേഷൻ ഓഫ് ഡെത്ത്' (മരണത്തിന്റെ സമവാക്യം) എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.

'അനോമി' സിനിമ
എന്തൊരു പ്രകടനം, ഞെട്ടിച്ചു! ഇന്ദ്രൻസിനെ പ്രശംസിച്ച് മമ്മൂട്ടി

വിഷ്ണു അ​ഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. സുജിത് സാരംഗ് കാമറ ചലിപ്പിച്ച ചിത്രത്തിന് ഹർഷവർധൻ രാമേശ്വർ സംഗീതവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഏഴ് ഷെഡ്യൂളുകളിലായി 100ൽ അധികം ദിവസം ചിത്രീകരിച്ച 'അനോമി'യുടെ പ്രധാന ലൊക്കേഷൻസ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാൽ, കോയമ്പത്തൂർ എന്നിവയാണ്.

'അനോമി' സിനിമ
ജോൺ പോൾ ജോർജ് ചിത്രം 'ആശാൻ'; ട്രെയ്‌ലർ പുറത്ത്, ആഗോള റിലീസ് ഫെബ്രുവരി അഞ്ചിന്

'ഗ്യാങ്സ് ഓഫ് വസേപ്പൂർ', 'ഹൈദർ' എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, മുംബൈയിൽ നിന്നുള്ള ലീഡിങ് ടെക്നീഷ്യൻ ജെഡി ആണ് ഈ ചിത്രത്തിനും കളറിങ് നിർവഹിച്ചത്. എഡിറ്റിങ് - കിരൺ ദാസ്, ആക്ഷൻ കോറിയോഗ്രഫി - ആക്ഷൻ സന്തോഷ്, തവസി രാജ് , ഓഡിയോഗ്രഫി- സിങ്ക് സിനിമ, സൗണ്ട് മിക്സ് - ഫസൽ എ ബക്കർ, കോസ്റ്റ്യൂം - സമീറ സനീഷ്, ആർട്ട് - അരുൺ ജോസ്, മേക്കപ്പ് - അമൽ ചന്ദ്രൻ, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com