അനൂപ് മേനോൻ-ധ്യാൻ ശ്രീനിവാസൻ ചിത്രം ഇടീം മിന്നലും; മോഷൻ പോസ്റ്റർ പുറത്ത്

നടൻ ജയസൂര്യയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്.
അനൂപ് മേനോൻ-ധ്യാൻ ശ്രീനിവാസൻ ചിത്രം ഇടീം മിന്നലും; മോഷൻ പോസ്റ്റർ പുറത്ത്
Published on

അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഇടീം മിന്നലും എന്ന ചിത്രത്തിന്റെ മോഷൻപോസ്റ്റർ പുറത്തിറങ്ങി. നടൻ ജയസൂര്യയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന ചിത്രം കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിൻ്റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഷീലു എബ്രഹാം, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്.

അബാം മൂവിസിൻ്റെ പതിനാലാമത് ചിത്രമാണിത്. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബി.കെ ഹരി നാരായണൻ്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്. സിദ്ദീഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി, എൻ.പി നിസ, ഇതൾ മനോജ്‌ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാ​ഗ്രാഹകൻ- മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻ, എഡിറ്റർ- സിയാൻ ശ്രീകാന്ത്, ലൈൻ പ്രൊഡ്യൂസർ- ടി.എം റഫീക്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസൻ, കലാസംവിധാനം- അജയ് ജി അമ്പലത്തറ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ട്ടേഴ്‌സ് - ഗ്രാഷ് പി.ജി, സുഹൈൽ വി.എഫ്.എക്സ്-റോബിൻ അലക്സ്, സ്റ്റിൽസ്- ദേവരാജ് ദേവൻ, പി.ആർ.ഒ- പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്- മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com