അത്ര ഈസിയല്ല ഈ കാതല്‍; 'അന്‍പോടു കണ്‍മണി' കോണ്‍സെപ്റ്റ് പോസ്റ്റര്‍

ചിത്രം 2024 നവംബറില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും
അത്ര ഈസിയല്ല ഈ കാതല്‍; 'അന്‍പോടു കണ്‍മണി' കോണ്‍സെപ്റ്റ് പോസ്റ്റര്‍
Published on


ലിജു തോമസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'അന്‍പോടു കണ്‍മണി'യുടെ കോണ്‍സപ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. അര്‍ജുന്‍ അശോകന്‍, അനഘ നാരായണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രണയത്തിന്റെ മനോഹരലോകത്തു നിന്നും വിവാഹത്തിലേക്കെത്തുന്ന രണ്ടുപേര്‍ അഭിമുഖീകരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് പറയുന്നത്. ചലച്ചിത്രമേഖലയിലെ നിരവധി പ്രമുഖര്‍ ചിത്രത്തിന് ആശംസകള്‍ അറിയിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മിക്കുന്ന 'അന്‍പോടു കണ്മണി'യുടെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. ചിത്രത്തില്‍ അല്‍ത്താഫ് സലിം, മാലാ പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സരിന്‍ രവീന്ദ്രനും എഡിറ്റിംഗ് സുനില്‍ എസ്. പിള്ളയുമാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് സംഗീതം പകര്‍ന്നിട്ടുള്ളത്.


പ്രദീപ് പ്രഭാകര്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറും ജിതേഷ് അഞ്ചുമന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിര്‍വഹിക്കുന്നു. ചിന്റു കാര്‍ത്തികേയന്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. ലിജു പ്രഭാകര്‍ കളറിസ്റ്റും ശബ്ദ രൂപകല്പന കിഷന്‍ മോഹനും ഫൈനല്‍ മിക്‌സ് ഹരിനാരായണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്. സനൂപ് ദിനേശ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും റനീഷ് കടവത്ത് ലൈന്‍ പ്രൊഡ്യൂസറുമാണ്. പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്‌സ്. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍). ചിത്രം 2024 നവംബറില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com