"ഹലോ, ഹൗ ആർ യു മൈ ഡാർലിങ്"; ഗോവ ഫിലിം ഫെസ്റ്റിവലിൽ 'പ്രണയം' പറഞ്ഞ് നടൻ അനുപം ഖേറും നിർമാതാവ് ആൻ സജീവും

'പ്രണയം' ഇറങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഗോവ ഫിലിം ഫെസ്റ്റിവലിൽ വെച്ച് കണ്ടുമുട്ടുന്നത്.
Anupm Kher and Anne Sajeev about Pranayam movie
Published on
Updated on

ഗോവ: ഗോവയിൽ നടന്നുകൊണ്ടിരിക്കുന്ന 56ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ പഴയ 'പ്രണയം' പറഞ്ഞ് നടൻ അനുപം ഖേറും നിർമാതാവ് ആൻ സജീവും. ബ്ലെസ്സിയുടെ സംവിധാനത്തിൽ മോഹൻലാൽ, അനുപം ഖേർ, ജയപ്രദ തുടങ്ങിയവർ ഒന്നിച്ചഭിനയിച്ച ക്ലാസ്സിക്‌ ചിത്രമായ 'പ്രണയം' ഇറങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഗോവ ഫിലിം ഫെസ്റ്റിവലിൽ വെച്ച് കണ്ടുമുട്ടുന്നത്.

2011ൽ തൻ്റെ ആദ്യ സിനിമയുടെ നിർമാണ സമയത്ത് മികച്ചൊരു സിനിമ എടുക്കണമെന്ന തീരുമാനത്തിൽ ബ്ലെസി എന്ന സംവിധായകനിലേക്ക് എത്തിച്ചേർന്ന ആൻ സജീവ്, തൻ്റെ സിനിമയിലേക്ക് ഹിന്ദിയിൽ നിന്ന് അനുപം ഖേർ എത്തിച്ചേർന്ന നാൾ വഴികൾ ഒരിക്കൽ കൂടി ഓർത്തെടുത്തു.

തൻ്റെ സിനിമയുടെ തുടക്ക കാലത്ത് അനുപം ഖേറുമൊത്തുള്ള അനുഭവ പാഠങ്ങൾ ആൻ സജീവിന് വലിയ വഴിത്തിരിവാണ് നൽകിയതെന്നും ആൻ സജീവ് പറയുന്നു. തൻ്റെ ആദ്യ സിനിമാ നിർമാണത്തിൽ തന്നെ ഇന്ത്യയിലെ തന്നെ വലിയ കലാകാരൻ്റെ സാന്നിധ്യം ആൻ സജീവൻ എന്ന നിർമാതാവിന് വലിയ ഗുണം ചെയ്തിരുന്നുവെന്നും ആൻ സജീവ് പറയുന്നു.

Anupm Kher and Anne Sajeev about Pranayam movie
കാത്തിരിപ്പിനൊടുവിൽ ആ വമ്പൻ അപ്ഡേറ്റ്, ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ഫസ്റ്റ് ലുക്ക് റിലീസ് ഉടൻ

ഫ്രാഗ്‌നെൻ്റ് നേച്വർ ഫിലിം ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ആൻ സജീവും സജീവ് പി.കെയും ചേർന്നാണ് 2011ൽ പ്രണയം നിർമിച്ചിരിക്കുന്നത്. ദുബായിൽ ബിസിനസ്‌ നടത്തിയിരുന്ന ആൻ സജീവിൻ്റെയും, സജീവ് പി.കെയുടെയും ആദ്യ സിനിമ നിർമാണമായിരുന്നു മോഹൻലാൽ നായകനായ 'പ്രണയം'. മലയാളത്തിലെ ക്ലാസ്സിക്‌ സിനിമയായ 'പ്രണയം' പിന്നീട് ഒട്ടനവധി അവാർഡുകളും കരസ്ഥമാക്കിയിരുന്നു.

ഗോളം, ഖൽബ് തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളുടെ നിർമാണവും ഫ്രാഗ്‌നെൻ്റ് നേച്വർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും, സജീവ് പി.കെയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഗോളത്തിന് ശേഷം സംജാദിൻ്റെ സംവിധാനത്തിൽ യുവ നടൻ രഞ്ജിത്ത് സജീവും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഹാഫ്' ആണ് ഫ്രാഗ്‌നെൻ്റ് നേച്വർ ഫിലിം ക്രിയേഷൻസിൻ്റെ ബാനറിൽ, ആൻ സജീവും സജീവ് പി.കെയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

Anupm Kher and Anne Sajeev about Pranayam movie
ഒരു വാക്കിന് മാത്രം സെൻസർ കട്ട്; ധനുഷ് ചിത്രം 'തേരേ ഇഷ്ക് മേം' U/A സർട്ടിഫിക്കറ്റ്

ഗോളത്തിന് ശേഷം സംജാദിൻ്റെ സംവിധാനത്തിൽ യുവ നടൻ രഞ്ജിത്ത് സജീവും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഹാഫ്' ആണ് ഫ്രാഗ്‌നെൻ്റ് നേച്വർ ഫിലിം ക്രിയേഷൻസിൻ്റെ ബാനറിൽ ആൻ സജീവും, സജീവ് പി.കെയും ചേർന്ന് നിർമിക്കുന്ന അടുത്ത ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങിയ 'ഹാഫി'നായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com