ശ്ശെടാ മോനെ..! റിങ്ങിൽ മാസ് കാട്ടി അർജുൻ അശോകനും സംഘവും; 'ചത്താ പച്ച' ടീസർ

ആർകെഒ അടിക്കുന്ന അർജുന്‍ അശോകനെയും കൂട്ടരേയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്
'ചത്താ പച്ച' ടീസർ പുറത്ത്
'ചത്താ പച്ച' ടീസർ പുറത്ത്Source: Instagram
Published on

കൊച്ചി: ലോക പ്രശസ്തമായ ഡബ്ല്യുഡബ്ല്യുഇ (WWE)യില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മലയാളത്തില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റെര്‍റ്റൈനെര്‍ 'ചത്ത പച്ച- റിങ് ഓഫ് റൗഡീസ്' ടീസർ പുറത്ത്. വെറും 57 സെക്കന്‍ഡ് മാത്രം ദൈർഘ്യമുള്ള ടീസറില്‍ ആർകെഒ അടിക്കുന്ന അർജുന്‍ അശോകനെയും കൂട്ടരേയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

'റിയല്‍ പാന്‍ ഇന്ത്യന്‍ സംഭവ'മാണ് വരാന്‍ പോകുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ സിനിമാ പ്രേമികള്‍ അഭിപ്രായപ്പെടുന്നത്. ടീസറില്‍ അർജുന്‍ അശോകന്‍, വിശാഖ് നായർ, റോഷന്‍ മാത്യൂസ്, ഇഷാൻ ഷൗക്കത്ത് എന്നിവർക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്ന്. ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്ന് രൂപം നൽകിയ റീൽ വേൾഡ് എന്റർടെയ്ൻമെന്റ് ആണ് നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്.

'ചത്താ പച്ച' ടീസർ പുറത്ത്
കരൂർ ദുരന്തത്തിന് വിജയ് മാത്രമല്ല നമ്മളും ഉത്തരവാദികള്‍, ഇതെല്ലാം അവസാനിക്കണം: അജിത് കുമാർ

ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായർ ആണ് ചത്താ പച്ച സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവന്‍ കൂടിയായ അദ്വൈതിന്റെ ആദ്യ സംവിധാനം സംരംഭമാണ് ചിത്രം. ഛായാഗ്രാഹകന്‍- ആനന്ദ് സി ചന്ദ്രൻ, അഡീഷണല്‍ സിനിമാറ്റോഗ്രഫി - ജോമോൻ ടി ജോൺ, സുദീപ് എളമൺ, തിരക്കഥയും സംഭാഷണവും - സനൂപ് തൈക്കൂടം, സംഗീതസംവിധായകൻ (ഗാനങ്ങൾ) - ശങ്കർ-എഹ്‌സാൻ-ലോയ്, സംഗീതസംവിധായകൻ (ഒറിജിനൽ സ്കോർ) - മുജീബ് മജീദ്.

ആക്ഷന്‍- കലൈ കിങ്സണ്‍, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- മെല്‍വി, പിആര്‍ഓ-വാഴൂര്‍ ജോസ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, സ്റ്റണ്ട്സ് - കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ - സുനിൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം - മെൽവി ജെ, സൗണ്ട് ഡിസൈൻ - ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സ് - അരവിന്ദ് മേനോൻ, ഗാനരചന - വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ - അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽ ഫോട്ടോഗ്രാഫി - അർജുൻ കല്ലിങ്കൽ, കളറിസ്റ്റ് - ശ്രീക് വാരിയർ, വിഷ്വൽ ഇഫക്റ്റുകൾ - വിശ്വ എഫ്എക്സ്, ഡിഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകൾ – യൂനോയൻസ്, ഡബ്ബിംഗ് ഡയറക്ടർ – ആർ പി ബാല (ആർ പി സ്റ്റുഡിയോസ്), സ്റ്റിൽ ഫോട്ടോഗ്രാഫി - അർജുൻ കല്ലിങ്കൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com