
നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചത്ത പച്ചയിലെ അര്‍ജുന്‍ അശോകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വേറിട്ട ഗെറ്റപ്പിലുള്ള രസകരമായ പോസ്റ്റര്‍ അര്‍ജുന്റെ പിറന്നാളിനെ തുടര്‍ന്നാണ് റിലീസ് ചെയ്തത്. ലോക്കോ ലോബോ എന്നാണ് അര്‍ജുന്റെ കഥാപാത്രത്തിന്റെ പേര്. റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയുടെ പഞ്ചാത്തലത്തില്‍ വലയ മുതല്‍മുടക്കില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം പൂര്‍ണ്ണമായും ഒരു ആക്ഷന്‍ ത്രില്ലറാണ്. കൂടാതെ മലയാളത്തിലെ ആദ്യത്തെ റസ്ലിങ് ചിത്രവുമാണ് ചത്ത പച്ച. റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ രമേഷ് എസ് രാമക്കഷ്ണന്‍, റിതേഷ് എസ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
മനോജ് കെ. ജയന്‍, സിദ്ദിഖ്, വിശാഖ് നായര്‍, മുത്തുമണി പുജ മോഹന്‍രാജ്,തെസ്‌നി ഖാന്‍, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സനൂപ് തൈക്കൂടത്തിന്റേതാണ് തിരക്കഥ. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍, ഇഹ്‌സാന്‍, ലോയ് ടീമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
പശ്ചാത്തല സംഗീതം - മുജീബ് മജീദ്. ഗാനങ്ങള്‍ - വിനായക് ശശികുമാര്‍. ഛായാഗ്രഹണം -ആനന്ദ് സി.ചന്ദ്രന്‍. എഡിറ്റിംഗ്-പ്രവീണ്‍ പ്രഭാകര്‍. കലാസംവിധാനം - സുനില്‍ ദാസ്. മേക്കപ്പ് - റോണക്‌സ് സേവ്യര്‍. കോസ്റ്റ്യും ഡിസൈന്‍ -മെല്‍വി. ചീഫ് - അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - ആരിഷ് അസ്ലം, ജിബിന്‍ ജോണ്‍. പബ്ലിസിറ്റി ഡിസൈന്‍ - യെല്ലോ ടൂത്ത്. സ്റ്റില്‍സ് - അര്‍ജുന്‍ കല്ലിംഗല്‍. ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - എസ്. ജോര്‍ജ്.