നാല് ദിവസത്തിനുള്ളിൽ ഒൻപത് കോടി കളക്ഷൻ; നേട്ടം കൊയ്ത് അർജുൻ സർജയുടെ 'സീതാ പയനം'

അർജുൻ സർജയുടെ മകൾ ഐശ്വര്യ അർജുൻ ആണ് ചിത്രത്തിലെ നായിക
'സീതാ പയനം' സിനിമ പോസ്റ്റർ
'സീതാ പയനം' സിനിമ പോസ്റ്റർSource: Arranged
Published on
Updated on

കൊച്ചി: അർജുൻ സർജ സംവിധാനം ചെയ്ത 'സീതാ പയനം' റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ഒൻപത് കോടി രൂപ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കി. റിലീസ് ചെയ്ത എല്ലാ ഭാഷകളിലും ചിത്രം പ്രേക്ഷക - നിരൂപക പ്രശംസകൾ നേടിയിരുന്നു. ബഹുഭാഷാ ചിത്രമായി ഒരുങ്ങിയ 'സീതാ പയന'ത്തിൽ അർജുൻ സർജയുടെ മകൾ ഐശ്വര്യ അർജുൻ ആണ് നായിക. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും 'സീതാ പയനം' ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ കേരളാ വിതരണാവകാശം‌ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിച്ചത്.

കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും 'സീതാ പയന'ത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന വലിയ സഹതാരനിരയും ചിത്രത്തിലുണ്ട്.

'സീതാ പയനം' സിനിമ പോസ്റ്റർ
'കേരള സ്‌റ്റോറി 2'വിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഹർജി; സിബിഎഫ്‌സിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

റൊമാന്റിക് ഡ്രാമ ഴോണറിൽ ഒരുക്കിയ 'സീതാ പായന'ത്തിന്റെ തിരക്കഥയും സംവിധാനവും അർജുൻ സർജ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം ഒരുക്കുന്നത് അനൂപ് റൂബൻസ്. എഡിറ്റിങ് - അയൂബ് ഖാൻ, ഛായാഗ്രഹണം - ജി. ബാലമുരുകൻ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. 'പട്ടത്ത് യാനൈ', 'പ്രേമ ബാരാഹ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഐശ്വര്യ അർജുൻ, ഏറെ നാളുകൾക്ക് ശേഷം വെള്ളിത്തിരയിൽ തിരിച്ചെത്തുന്ന ചിത്രം എന്ന നിലയിലും 'സീതാ പയനം ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബ്യൂഷൻ പാർട്ട്ണർ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിച്ചത്. പിആർഒ - പ്രതീഷ് ശേഖർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com