"ആ പേരിവിടെ പറയാന്‍ ആരും ധൈര്യപ്പെടാറില്ല"; ദുരൂഹതയും ഭയവും നിറച്ച് അരൂപിയുടെ ടീസര്‍

ഓരോ ഫ്രെയിമിലും ഭയവും ദുരൂഹതകളും നിറച്ചുകൊണ്ട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ടീസര്‍ ഒരു സൂപ്പര്‍ ഹിറ്റ് ഉറപ്പു നല്‍കുന്നുണ്ട്.
"ആ പേരിവിടെ പറയാന്‍ ആരും ധൈര്യപ്പെടാറില്ല"; ദുരൂഹതയും ഭയവും നിറച്ച് അരൂപിയുടെ ടീസര്‍
Published on
Updated on

ഹൊറര്‍ പശ്ചാത്തലത്തില്‍ അഭിലാഷ് വാരിയര്‍ ഒരുക്കുന്ന പുതിയ ചിത്രം അരൂപിയുടെ ടീസര്‍ പുറത്തിറങ്ങി. വളരെ നാളുകള്‍ക്കു ശേഷം ഒരു ത്രൂ ഔട്ട് ഹൊറര്‍ ചിത്രം എന്ന പ്രതീക്ഷകള്‍ നല്‍കുന്നതാണ് അരൂപിയുടെ ടീസര്‍. ഓരോ ഫ്രെയിമിലും ഭയവും ദുരൂഹതകളും നിറച്ചുകൊണ്ട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ടീസര്‍ ഒരു സൂപ്പര്‍ ഹിറ്റ് ഉറപ്പു നല്‍കുന്നുണ്ട്.

പുണര്‍തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല,സിന്ധു വര്‍മ്മ,സിജോയ് വര്‍ഗീസ്, അഭിലാഷ് വാര്യര്‍,കിരണ്‍ രാജ്, ആദിത്യ രാജ് മാത്യു രാജു, കണ്ണന്‍ സാഗര്‍, എ.കെ. വിജുബാല്‍, നെബു എബ്രഹാം,വിനയ്, ആന്റണി ഹെന്റി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആന്റണി, സുജ റോസ്, ആന്‍ മരിയ, അഞ്ജന മോഹന്‍, രേഷ്മ, സംഗീത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

"ആ പേരിവിടെ പറയാന്‍ ആരും ധൈര്യപ്പെടാറില്ല"; ദുരൂഹതയും ഭയവും നിറച്ച് അരൂപിയുടെ ടീസര്‍
"അതുവരെ തെളിവുകള്‍ തരുന്നതും ശിക്ഷകള്‍ തീരുമാനിക്കുന്നതും ഞാന്‍ മാത്രമായിരിക്കും"; 'വലതുവശത്തെ കള്ളന്‍' ട്രെയ്‌ലര്‍ പുറത്ത്

സംവിധായകനായ അഭിലാഷ് വാര്യര്‍ തന്നെയാണ് ചിത്രത്തിനുവേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നിര്‍മാണം പ്രദീപ് രാജ് നിര്‍വഹിക്കുന്നു. ചിത്രത്തിനുവേണ്ടി അമന്‍ ഛായാഗ്രഹണവും വി. ടി. വിനീത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. മലയാളത്തിലെ ഹിറ്റ് മേക്കര്‍ ഗോപി സുന്ദറാണ് ചിത്രത്തിനുവേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.

ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത് ബി. കെ. ഹരിനാരായണന്‍. ഓഡിയോഗ്രാഫി: എം. ആര്‍. രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: കിഷന്‍ മോഹന്‍,കലാസംവിധാനം : മഹേഷ് ശ്രീധര്‍, വസ്ത്രാലങ്കാരം: ഷാജി കൂണമാവ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂര്‍.

"ആ പേരിവിടെ പറയാന്‍ ആരും ധൈര്യപ്പെടാറില്ല"; ദുരൂഹതയും ഭയവും നിറച്ച് അരൂപിയുടെ ടീസര്‍
ഇന്ത്യൻ ആരാധകർക്ക് നിരാശ! ബിടിഎസ് ഇത്തവണയും ഇന്ത്യയിലേക്കില്ല

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി. മേനോന്‍, ചീഫ് അസോസിയേറ്റ് : രതീഷ് പാലോട്, ഫിനാന്‍സ് കണ്‍ട്രോളര്‍: അഭിഷേക്, നൃത്തസംവിധാനം: ടിബി ജോസഫ്, സ്റ്റില്‍സ് : സതീഷ്, പി.ആര്‍.ഒ : എസ്. ദിനേഷ്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ജാങ്കോ സ്‌പേസ്, സ്റ്റുഡിയോ : സപ്ത റെക്കോര്‍ഡ്, പോസ്റ്റര്‍: പാന്‍ഡോട്ട് എന്നിവരാണ് അണിയറയില്‍. ചിത്രം ഉടന്‍തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com