രാമനിൽ നിന്ന് ദശരഥനിലേക്ക്; 'രാമായണ'യിലെ അരുൺ ഗോവിലിന്റെ ക്യാരക്ടർ പോസ്റ്റർ എത്തി

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ഇതിഹാസ ചിത്രത്തിൽ രൺബീർ കപൂർ ആണ് രാമനായി എത്തുന്നത്
'രാമായണ'യിലെ അരുൺ ഗോവിലിന്റെ ക്യാരക്ടർ പോസ്റ്റർ
'രാമായണ'യിലെ അരുൺ ഗോവിലിന്റെ ക്യാരക്ടർ പോസ്റ്റർ
Published on: 
Updated on: 

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യിലെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ദശരഥന്റെ വേഷത്തിൽ എത്തുന്ന അരുൺ ഗോവിലിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്. മിനി സ്ക്രീനിൽ രാമനായി എത്തിയ ഗോവിലിനെ ദശരഥനായി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

"ഒരിക്കൽ ഒരു തലമുറയ്ക്ക് ശ്രീരാമനെ സമ്മാനിച്ചയാൾ, ഇപ്പോൾ അയോധ്യയുടെ രാജാവായി രാമായണത്തിലേക്ക് വീണ്ടും എത്തുന്നു" എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ഇതിഹാസ ചിത്രത്തിൽ രൺബീർ കപൂർ രാമനായും, സായ് പല്ലവി സീതയായും, യഷ് രാവണനായും വേഷമിടുന്നു. കൂടാതെ സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും എത്തുന്നുണ്ട്.

'രാമായണ'യിലെ അരുൺ ഗോവിലിന്റെ ക്യാരക്ടർ പോസ്റ്റർ
മുത്തച്ഛന്റെ ജന്മവാർഷിക ദിനത്തിൽ പുതിയ ക്രിയേറ്റീവ് ഓഫീസ് ‘ICONZA’യുമായി അല്ലു അർജുൻ

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ ഡിഎൻഇജി , യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യയിലൊഴികെ സോണി പിക്‌ചേഴ്‌സ് ആഗോളതലത്തിൽ വിതരണം ചെയ്യുന്ന 'രാമായണം പാർട്ട് 1' ഈ വർഷം നവംബർ അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. തുടർന്ന് രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി എത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പി ആർ ഒ: ആതിര ദിൽജിത്ത്.

News Malayalam 24x7
newsmalayalam.com