ആഷിഖ് ഉസ്മാന്‍ ചിത്രത്തില്‍ നിന്നും സംവിധായകനെ മാറ്റി, മോഹന്‍ലാല്‍ ചിത്രത്തില്‍ ഓസ്റ്റിന് പകരം തരുണ്‍ മൂര്‍ത്തി

തുടരും എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.
ആഷിഖ് ഉസ്മാന്‍ ചിത്രത്തില്‍ നിന്നും സംവിധായകനെ മാറ്റി, മോഹന്‍ലാല്‍ ചിത്രത്തില്‍ ഓസ്റ്റിന് പകരം തരുണ്‍ മൂര്‍ത്തി
Published on
Updated on

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധാനം തരുണ്‍ മൂര്‍ത്തിയെന്ന് വ്യക്തത വരുത്തി ആഷിഖ് ഉസ്മാന്‍. തുടരും എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.

മോഹന്‍ലാലിന്റെ 365-ാമത് ചിത്രമായ, താല്‍ക്കാലികമായി എല്‍ 365 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആദ്യം സംവിധായകനായി നിശ്ചയിച്ചിരുന്നത് നടന്‍ ചീഫ് അസോസിയേറ്റുമായിരുന്ന ഓസ്റ്റിന്‍ ഡാന്‍ തോമസിനെയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും ഓസ്റ്റിന്‍ പിന്മാറിയെന്നും പകരം തരുണ്‍ മൂര്‍ത്തിയെത്തുന്നുമെന്നുള്ള അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.

ആഷിഖ് ഉസ്മാന്‍ ചിത്രത്തില്‍ നിന്നും സംവിധായകനെ മാറ്റി, മോഹന്‍ലാല്‍ ചിത്രത്തില്‍ ഓസ്റ്റിന് പകരം തരുണ്‍ മൂര്‍ത്തി
ഈ സിനിമയിൽ ഞാനും നായകനാണ്... പ്രതിനായകൻ, നിങ്ങൾക്ക് ഈ കഥാപാത്രത്തെ തിയേറ്ററിൽ ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ല: മമ്മൂട്ടി

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അഞ്ചാം പാതിരയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു ഓസ്റ്റിന്‍. കൂടാതെ വിജയ് സൂപ്പറും പൗര്‍ണമിയും, തല്ലുമാല എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ജൂലൈയിലായിരുന്നു മോഹന്‍ലാല്‍ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ ആദ്യ ചിത്രം എന്ന പ്രത്യേകതയുമുണ്ടായിരുന്നു. രതീഷ് രവി രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ഷാജി കുമാര്‍ ആണ്.

അതേസമയം ചിത്രത്തില്‍ നിന്നും ഓസ്റ്റിന്‍ എന്തുകൊണ്ടാണ് പുറത്തായതെന്ന വിവരം സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരണമേതുമില്ല. ആഷിഖ് ഉസ്മാനാണ് തരുണ്‍ മൂര്‍ത്തി സംവിധായകനായെത്തുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക അപ്‌ഡേറ്റ് പുറത്തുവിട്ടത്.

ആഷിഖ് ഉസ്മാന്‍ ചിത്രത്തില്‍ നിന്നും സംവിധായകനെ മാറ്റി, മോഹന്‍ലാല്‍ ചിത്രത്തില്‍ ഓസ്റ്റിന് പകരം തരുണ്‍ മൂര്‍ത്തി
ഇതാണ് ബാലയ്യയുടെ ഫാൻ പവർ! ഞെട്ടിക്കുന്ന തുകയ്ക്ക് 'അഖണ്ഡ 2' ടിക്കറ്റ് സ്വന്തമാക്കി ആരാധകൻ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com