ആസിഫ് അലി-അപര്‍ണ ബാലമുരളി കോംബോ വീണ്ടും; 'കിഷ്‌കിന്ധാ കാണ്ഡം' ടീസര്‍

'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡം'
ആസിഫ് അലി-അപര്‍ണ ബാലമുരളി കോംബോ വീണ്ടും; 'കിഷ്‌കിന്ധാ കാണ്ഡം' ടീസര്‍
Published on


"ഹനുമാനും സുഗ്രീവനും ഒഴികെ സകല വാനരപ്പടയും ഇവിടുണ്ട്...", കഥയിലും അവതരണത്തിലും വ്യത്യസ്തതയുടെ സൂചന നല്‍കി 'കിഷ്‌കിന്ധാ കാണ്ഡം' ടീസര്‍. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കിഷ്‌കിന്ധാ കാണ്ഡം'. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ബാഹുല്‍ രമേഷ് ആണ്. സാമൂഹിക പ്രസക്തിയുള്ള വിഷയം പ്രതിപാദിക്കുന്ന ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ചിത്രം ഓണം റിലീസ് ആയി സെപ്റ്റംബറിൽ തിയേറ്ററിലെത്തും.

അപര്‍ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ്‌ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്. തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. എഡിറ്റര്‍: സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്‌.

വിതരണം: ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍: ബോബി സത്യശീലന്‍, ആര്‍ട്ട് ഡയറക്റ്റര്‍: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: രാജേഷ് മേനോന്‍, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രഞ്ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com