ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ആറാം ചിത്രം 'കോട്ടയം ബെൽറ്റി'ന്റെ കേരള വിതരണാവകാശം ഏറ്റെടുത്ത് പ്രമുഖ കമ്പനിയായ ഐഎംപി ഫിലിംസ്. നാല് സഹോദരങ്ങളുടെ ജീവിതകഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ഈ ഫാമിലി ത്രില്ലർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, കാളീഷ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ടി.ആർ. ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സുരേഷ് ഗോപാലാണ് നിർവഹിക്കുന്നത്.
ആസിഫ് അലിക്ക് പുറമെ വിജയരാഘവൻ,ജഗദീഷ്,അശോകൻ, ഷൈൻ ടോം ചാക്കോ, ബോബി കുര്യൻ, വിഷ്‌ണു അഗസ്ത്യ, അലൻസിയർ, ശ്രീകാന്ത് മുരളി, പ്രേംപ്രകാശ്, വിനീത്, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, രഞ്ജിത്ത് ശേഖർ, ശ്രുതി രാമചന്ദ്രൻ, ശരണ്യ രാമചന്ദ്രൻ, സാന്ദ്ര ചന്ദ്രൻ, എയ്ക ദേവ്, നിധിൻ പ്രസന്ന,ജയ ശങ്കർ, ജിയോ ബേബി,രഞ്ജി പണിക്കർ, രഞ്ജിത്ത് വേലായുധൻ,വിജയ് സത്യ (പശുപതി),മഹേന്ദ്ര,VTM ചാർളി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഛായാഗ്രഹണം: ബിനേന്ദ്ര മേനോൻ, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റിംഗ്: സൂരജ് ഇ എസ്, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: ബോബി ആൻഡ് സഞ്ജയ്, കലാ സംവിധാനം: അജയൻ മങ്ങാട്, കോസ്റ്റ്യൂം ഡിസൈനർ: സമീറ സനീഷ്, മേക്കപ്പ്: സുധി കട്ടപ്പന, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, ആക്ഷൻ: രാജശേഖർ, ചീഫ് അസോസിയേറ്റ്: സാഗർ, അസോസിയേറ്റ് ഡയറക്ടർമാർ: അഫ്നാസ് ലത്തീഫ്, സംഗീത് ജോയ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷമീജ് കോയിലാണ്ടി, സ്റ്റിൽസ്: ബിജിത്ത് ധർമ്മടം, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: എ.എസ് ദിനേശ്, വാഴൂർ ജോസ്, ആതിര ദിൽജിത്ത്.