കൂമന് ശേഷം ആസിഫ് വീണ്ടും ജീത്തു ജോസഫിനൊപ്പം; ചിത്രീകരണം ആരംഭിച്ചു

'മിറാഷ്' എന്നാണ് ചിത്രത്തിന്‍റെ പേര്
കൂമന് ശേഷം ആസിഫ് വീണ്ടും ജീത്തു ജോസഫിനൊപ്പം; ചിത്രീകരണം ആരംഭിച്ചു
Published on
Updated on


ആസിഫ് അലി, അപര്‍ണ്ണ ബാലമുരളി, ഹക്കീം ഷാജഹാന്‍,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന  'മിറാഷ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഹക്കീം ഷാജഹാന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. അപര്‍ണ്ണ ബാലമുരളി ആദ്യ ക്ലാപ്പടിച്ചു. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, ജതിന്‍ എം സെഥി, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു.


അപര്‍ണ ആര്‍ തരക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റര്‍-വി.എസ്. വിനായക്,സംഗീതം-വിഷ്ണു ശ്യാം,
ലൈന്‍ പ്രൊഡ്യൂസര്‍- ബെഡ്ടൈം സ്റ്റോറീസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കറ്റീന ജീത്തു, കണ്‍ട്രോളര്‍-പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-പ്രശാന്ത് മാധവ്, കോസ്റ്റ്യൂം ഡിസൈനര്‍- ലിന്റ ജീത്തു, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, സ്റ്റില്‍സ്-നന്ദു ഗോപാലകൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുധീഷ് രാമചന്ദ്രന്‍.


വിഎഫ്എക്‌സ്-ടോണി മാഗ്മിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഹസ്മീര്‍ നേമം, രോഹിത് കിഷോര്‍, പ്രൊഡക്ഷന്‍ മാനേജര്‍-അനീഷ് ചന്ദ്രന്‍,പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്-വിപിന്‍ കുമാര്‍ വി, മാര്‍ക്കറ്റിംഗ്-10ഏ മീഡിയ,പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്,പി ആര്‍ ഒ-എ എസ് ദിനേശ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com