ലെവല്‍ ക്രോസ് ഒടിടിയിലേക്ക്; റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി ആമസോണ്‍ പ്രൈം

ചിത്രം മികച്ച പ്രതികരണത്തോടെ പ്രശംസയോടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ലെവല്‍ ക്രോസ് ഒടിടിയിലേക്ക്; റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി ആമസോണ്‍ പ്രൈം
Published on



ആസിഫ് അലി നായകനായി അമല പോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ലെവല്‍ ക്രോസ് ആമസോണ്‍ പ്രൈം സ്വന്തമാക്കി. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രം ആമസോണ്‍ ഏറ്റെടുത്തത്. ഒക്ടോബര്‍ 13 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ 'ലെവല്‍ ക്രോസ്' പ്രേക്ഷകര്‍ക്ക് കാണുവാന്‍ സാധിക്കും. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിള്ള നിര്‍മ്മിച്ച് ജിത്തു ജോസഫ് അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ജിത്തു ജോസഫിന്റെ പ്രധാന ശിഷ്യനായ അര്‍ഫാസ് അയൂബാണ്. ചിത്രം മികച്ച പ്രതികരണത്തോടെ പ്രശംസയോടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.



ചിത്രത്തിന്റെ ക്ലാസിക് ട്രീറ്റ്മെന്റും സ്‌റ്റൈലിഷ് സമീപനവും ഇതിന് ഒരു അന്തര്‍ദേശീയ രൂപവും ഭാവവും നല്‍കുന്നു . മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മുവിയായ മോഹന്‍ലാല്‍ നായകനായ 'റാം' ചിത്രത്തിന്റെ നിര്‍മ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തിയ ആദ്യ മലയാള ചിത്രവുമാണിത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കിയ ആദ്യ മലയാള ചിത്രവുമാണിത്. ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. ആസിഫ്, അമലപോള്‍, ഷറഫുദ്ധീന്‍ കോമ്പിനേഷന്‍ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്.


ഒരു ത്രില്ലര്‍ മൂഡില്‍ ഒരുക്കിയ ചിത്രത്തില്‍ താരനിരയില്‍ മാത്രമല്ല ടെക്‌നിക്കല്‍ ടീമിലും ഗംഭീര നിര തന്നെയാണ്. വിശാല്‍ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികള്‍ എഴുതിയത് വിനായക് ശശികുമാര്‍. ചായഗ്രഹണം അപ്പു പ്രഭാകര്‍. ജെല്ലിക്കെട്ട് ചുരുളി, നന്‍പകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റര്‍. സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനര്‍ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്‌റ ജീത്തു. മേക്കപ്പ് റോണക്‌സ് സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രേം നവാസ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. വെഫറര്‍ ആണ് ചിത്രം തീയറ്ററുകളിലെത്തിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com