'രേഖാചിത്രം' വിജയചരിത്രം ; ബോക്‌സ് ഓഫീസില്‍ 75 കോടി കടന്നു

കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം
'രേഖാചിത്രം' വിജയചരിത്രം ; ബോക്‌സ് ഓഫീസില്‍ 75 കോടി കടന്നു
Published on



ആഗോള ബോക്‌സ് ഓഫീസില്‍ വമ്പന്‍ കുതിപ്പ് തുടര്‍ന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിര്‍മിച്ച ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 75 കോടി ക്ലബ്ബിലെത്തി ബ്ലോക്ക് ബസ്റ്റര്‍ ലിസ്റ്റില്‍ ഇടം ഉറപ്പിച്ചു. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം. കേരളത്തില്‍ മാത്രമല്ല ചെന്നൈ, ബാംഗ്ലൂര്‍ പ്രദേശങ്ങളിലും മികച്ച ബോക്‌സ് ഓഫീസ് പ്രതികരണമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിലും ചിത്രത്തിന് പ്രേക്ഷക - നിരൂപക പ്രശംസ ഏറെ ലഭിക്കുന്നുണ്ട്.

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് 'രേഖാചിത്രം' നിര്‍മിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഒരുപിടി നല്ല സിനിമകള്‍ നിര്‍മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് കാവ്യ ഫിലിം കമ്പനി. '2018'ന്റെയും 'മാളികപ്പുറം'ത്തിന്റെയും വന്‍ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിര്‍മിച്ച സിനിമയാണ് 'രേഖാചിത്രം'. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

സാങ്കേതിക മികവിലും രേഖാചിത്രം ഏറെ പ്രശംസ നേടുന്നുണ്ട്. മമ്മൂട്ടി ഹിറ്റ് ചിത്രം 'ദി പ്രീസ്റ്റ്'ന് ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'രേഖാചിത്രം'. കൂടാതെ രേഖാചിത്രത്തിലെ 'മമ്മൂട്ടി' ഫാക്ടറും ഏറെ ആകര്‍ഷണീയമാണ്. ജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു വിജയ ഘടകം. ജോഫിന്‍ ടി ചാക്കോയുടെ സംവിധാന മികവും അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും മുജീബ് മജീദിന്റെ സംഗീതവും പ്രത്യേകം പ്രശംസനീയം അര്‍ഹിക്കുന്നുണ്ട്.


അനശ്വര രാജന്‍, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായികുമാര്‍, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗര്‍, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോന്‍, ഷാജു ശ്രീധര്‍, മേഘ തോമസ്, സെറിന്‍ ശിഹാബ്, സലീമ, പ്രിയങ്ക നായര്‍, പൗളി വില്‍സണ്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

കലാസംവിധാനം: ഷാജി നടുവില്‍, സംഗീത സംവിധാനം: മുജീബ് മജീദ്, ഓഡിയോഗ്രഫി: ജയദേവന്‍ ചാക്കടത്ത്, ലൈന്‍ പ്രൊഡ്യൂസര്‍: ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിബു ജി സുശീലന്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, വിഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, വിഫ്എക്‌സ് സൂപ്പര്‍വൈസര്‍സ്: ആന്‍ഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കളറിംഗ് സ്റ്റുഡിയോ: രംഗ് റെയ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, പ്രേംനാഥ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍: അഖില്‍ ശൈലജ ശശിധരന്‍, കാവ്യ ഫിലിം കമ്പനി മാനേജേഴ്‌സ്: ദിലീപ്, ചെറിയാച്ചന്‍ അക്കനത്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ് കുറ്റിപ്പുറം, സംഘട്ടനം: ഫാന്റം പ്രദീപ്, സ്റ്റില്‍സ്: ബിജിത് ധര്‍മ്മടം, ഡിസൈന്‍: യെല്ലോടൂത്ത്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com