'അതിമനോഹര' ഓണാശംസകളുമായി എസ്‌ഐ ലൗലജൻ; തരുൺ മൂർത്തി - മോഹൻലാൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ

മീരാ ജാസ്‌മിൻ ആണ് ഈ മോഹൻലാൽ-തരുൺ മൂർത്തി ചിത്രത്തിലെ നായിക
'അതിമനോഹര'
 ഓണാശംസകളുമായി എസ്‌ഐ ലൗലജൻ; തരുൺ മൂർത്തി - മോഹൻലാൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ
Published on
Updated on

കൊച്ചി: മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന 'അതിമനോഹരം' സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. തിരുവോണ ദിനത്തോട് അനുബന്ധിച്ചാണ് പുത്തൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. "എല്ലാവർക്കും അതിമനോഹരമായ ഓണം ആശംസകൾ," നേർന്നുകൊണ്ടാണ് സംവിധായകൻ തരുൺ മൂർത്തി പോസ്റ്റർ പങ്കുവച്ചത്.

സിനിമയുടെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ലൗലജൻ എന്ന പൊലീസുകാരന്റെ വേഷത്തിലാണ് സിനിമയിൽ മോഹൻലാൽ എത്തുന്നത്. മീരാ ജാസ്‌മിൻ ആണ് ചിത്രത്തിലെ നായിക.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ഈ ചിത്രത്തിന്റെ നിർമാണം.'ഇഷ്ക്' ,'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. 'തുടരും' ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

'അതിമനോഹര'
 ഓണാശംസകളുമായി എസ്‌ഐ ലൗലജൻ; തരുൺ മൂർത്തി - മോഹൻലാൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ
'കെജിഎഫ്' ഹാങ്ഓവർ മാറാതെ യഷ്, പരീക്ഷണങ്ങളുമായി ​ഗീതു മോഹൻദാസ്; 'ടോക്സിക്' റിവ്യൂ | TOXIC REVIEW

സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിങ് - വിവേക് ഹർഷൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, കലാസംവിധാനം - ഗോകുൽ ദാസ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ, കോ-ഡയറക്ടർ - ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ -അനസ്. വി, സ്റ്റിൽസ് - അമൽ സി. സദർ, പ്രൊഡക്ഷൻ മാനേജർ- ജോമോൻ ജോയ്, ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ.

News Malayalam 24x7
newsmalayalam.com