ഡെലുലുവിന്റെ 'അതിരടി' എൻട്രി; റിയാ ഷിബുവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14ന് തിയേറ്ററുകളിലെത്തും
'അതിരടി'യിൽ റിയാ ഷിബു
'അതിരടി'യിൽ റിയാ ഷിബുSource: Instagram / ibasiljoseph
Published on
Updated on

കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് 'അതിരടി'. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ക്യാരക്ടർ പോസ്റ്ററുകൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സിനിമയിലെ റിയ ഷിബുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14നാണ് ആഗോള തലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നത്.

നിവിൻ പോളിയുടെ 'സർവം മായ' എന്ന ചിത്രത്തിലെ ഡെലുലു എന്ന കഥാപാത്രമായി കയ്യടി നേടിയ റിയാ ഷിബു 'അതിരടി'യിലും തിളങ്ങും എന്ന പ്രതീക്ഷയിലാണ് കാണികൾ. 'സ്വാതി ആർ കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. 'അതിരടിയുടെ ഹൃദയം' എന്ന കുറിപ്പോടെയാണ് റിയയുടെ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ബേസില്‍ ജോസഫിന്റെയും ടൊവിനോയുടെയും വിനീത് ശ്രീനിവാസന്റെയും ക്യാരക്ടര്‍ പോസ്റ്ററുകൾ പുറത്തുവന്നിരുന്നു.

ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് സിനിമയുടെ നിർമാണം. 100 ശതമാനവും ഒരു കോളേജ് ചിത്രമാകും 'അതിരടി' എന്നാണ് നിർമാതാവ് ഡോക്ടർ അനന്തു നൽകുന്ന സൂചന. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മല്ലു സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് 'അതിരടി'യുടെ സംവിധായകൻ അരുണ്‍.

പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ. സംവിധായകനും ഛായാ​ഗ്രഹകനുമായ സമീർ ​താഹിറും ടൊവിനോ തോമസും 'അതിരടി'യുടെ സഹനിർമാതാക്കളാണ്. 'മിന്നല്‍ മുരളി'ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും സമീർ താഹിറും അരുൺ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

'അതിരടി'യിൽ റിയാ ഷിബു
'ഒ.ജി' പാപ്പനും സംഘവും; 'ആട് 3'യിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒരുമിച്ച് എത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'അതിരടി'ക്കുണ്ട്. വിഷ്ണു വിജയ് ആണ് ​സം​ഗീത സംവിധാനം. ഛായാഗ്രഹണം സാമുവൽ ഹെൻറി, സംഗീതം വിഷ്ണു വിജയ്, എഡിറ്റർ ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, കോസ്റ്റ്യൂം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ നിക്സൺ ജോർജ്, വരികൾ സുഹൈൽ കോയ, പ്രൊഡക്‌ഷൻ കൺട്രോളർ ആന്റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്സ് മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടർ സുകു ദാമോദർ, സ്റ്റിൽസ് രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ സർക്കാസനം, പിആർഒ വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com