
ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്യുന്ന അവതാര്‍ 3യുടെ ഔദ്യോഗിക പേര് പുറത്തുവിട്ടു. അവതാര്‍ : ഫൈര്‍ ആന്‍ഡ് ആഷ് എന്നാണ് ചിത്രത്തിന്റെ പേര്. 'നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കൂടുതല്‍ പാണ്ടോറകള്‍ നിങ്ങള്‍ കാണും. പുതിയ സിനിമ നിങ്ങള്‍ പ്രതീക്ഷിക്കുന്നതാകണമെന്നില്ല. പക്ഷെ നിങ്ങള്‍ക്ക് വേണ്ടത് തന്നെയാണ് അവതാര്‍ 3' എന്നാണ് കാമറൂണ്‍ പറഞ്ഞത്.
റിക്ക് ജാഫ്, അമാന്‍ഡ സില്‍വര്‍ എന്നിവരാണ് അവതാര്‍ 3യുടെ തിരക്കഥാകൃത്തുക്കള്‍. സാം വര്‍ത്തിംഗ്ടണ്‍, സോയി സല്‍ദാന എന്നിവര്‍ തന്നെയാണ് അവതാര്‍ 3യിലെയും കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രം 2025 ഡിസംബര്‍ 19ന് തിയേറ്ററിലെത്തും. അതേസമയം അവതാര്‍ 4 2029 ഡിസംബര്‍ 21നും അവതാര്‍ 5 2031 ഡിസംബര്‍ 19നും പ്രേക്ഷകരിലേക്ക് എത്തും.