നിവിന്‍ പോളിയുടെ കടമയല്ല ഈ കുറ്റം തെളിയിക്കേണ്ടത്: പിന്തുണയുമായി ബാല

നിവിന്‍ പോളിയെ ബഹുമാനിക്കണം. ഒരു നടനെന്ന നിലയിലോ സുഹൃത്തോ ആയല്ല, പൗരനെന്ന നിലയിലാണിത് പറയുന്നത്
നിവിന്‍ പോളിയുടെ കടമയല്ല ഈ കുറ്റം തെളിയിക്കേണ്ടത്: പിന്തുണയുമായി ബാല
Published on


നിവിന്‍ പോളിക്കെതിരെ യുവതി നല്‍കിയ പീഡനപരാതിയില്‍ താരത്തെ പിന്തുണച്ച് നടന്‍ ബാല രംഗത്തെത്തി. നിവിന്‍ പോളിയുടെ കടമയല്ല ഈ കുറ്റം തെളിയിക്കേണ്ടതെന്നും താരം നടത്തുന്ന നിയമപോരാട്ടത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ബാല പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം.

താന്‍ എവിടെയും ഓടിപ്പോയിട്ടില്ലെന്നും ഇവിടെത്തന്നെയുണ്ടെന്നുമുള്ള വാക്കുകള്‍ ശ്രദ്ധിക്കണം. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇവിടെത്തന്നെ ഉണ്ടാകണമെന്നും ബാല പറഞ്ഞു. നിവിന്‍ പോളിയെ ബഹുമാനിക്കണം. ഒരു നടനെന്ന നിലയിലോ സുഹൃത്തോ ആയല്ല, പൗരനെന്ന നിലയിലാണിത് പറയുന്നത്. അദ്ദേഹം കാണിച്ച ആദരവും ധൈര്യവും ഉണ്ട്. അതല്ലേ വേണ്ടതെന്നും ബാല ചോദിച്ചു.

ALSO READ : തമിഴ് സിനിമയില്‍ മലയാളത്തിലെപ്പോലെ നടിമാര്‍ ലൈംഗികാതിക്രമം നേരിടുന്നില്ല: ചാര്‍മിള



ബാലയുടെ വാക്കുകള്‍ :

നിങ്ങള്‍ക്ക് അറിയാത്തൊരു പോയിന്റും ഞാന്‍ പറയാന്‍ പോകുന്നു. എന്താണ് ഒരു ആരോപണം എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത്. ആണോ പെണ്ണോ മറ്റൊരാളില്‍ കുറ്റം ചാര്‍ത്തുന്നു. അത് തെളിയിക്കേണ്ടത് ആരുടെ കടമയാണ് അത് കൊടുത്ത ആളുടെ കടമയാണ്. നിവിന്‍ പോളിയുടെ കടമയല്ല ഈ കുറ്റം തെളിയിക്കേണ്ടത്. നിയമം പഠിക്കണം. ആരോപണം ഉന്നയിച്ചയാളാണ് അത് തെളിയിക്കേണ്ടത്. ഈ ലോകത്ത് ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാം. പക്ഷേ ചില കാര്യങ്ങള്‍ ഭയങ്കരമായി തിരിച്ചടിക്കും.

ഏതറ്റം വരെയും പോകുമെന്നാണ് നിവിന്‍ പറഞ്ഞ രണ്ടാമത്തെ പോയിന്റ്. കുറച്ച് താരങ്ങള്‍ പറഞ്ഞിട്ടുണ്ട്, ഇവിടെ ബ്ലാക്ക്‌മെയിലിങ് ഉണ്ടെന്ന്. എന്റെ ഫോണിലും കുറച്ച് സന്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ഞാനത് കൂളായി കൈകാര്യം ചെയ്തപ്പോള്‍, കോമഡിക്കു ചെയ്തതാണെന്നു പറഞ്ഞു.

നിയമം ജയിക്കണം. യഥാര്‍ഥ കുറ്റവാളികള്‍ പലപ്പോഴും രക്ഷപ്പെടാറുണ്ട്. അങ്ങനെ രക്ഷപ്പെടാനുള്ള വഴിയൊരുക്കി കൊടുക്കാനാണ് നിവിന്‍ പോളിയെ ഈ കേസില്‍ പിടിച്ചിട്ടത്. നിവിന്‍ പോളിക്ക് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. കാരണം, ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ ഉടനടി പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുകയും മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നുപറയുകയും ചെയ്തതിനോടുള്ള ബഹുമാനമാണ് എനിക്ക്. ഇവിടെത്തന്നെയുണ്ട് എന്ന് അദ്ദേഹം പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മവിശ്വാസം ഉണ്ട്. പിന്നീട് നിവിന്‍ പറഞ്ഞു, ഇതില്‍ ഗൂഢാലോചനയുണ്ട്, ആരുമില്ല, ഒറ്റയ്ക്ക് നേരിടണമെന്ന്. AMMA സംഘടന കൂടെയുണ്ട്.

നിവിന്‍ ഏതറ്റംവരെയും പോകുമെന്ന് പറഞ്ഞു കഴിഞ്ഞു. അതിന്റെ പ്രതിഫലനം ഉണ്ടാകും. ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് നിയമം പഠിക്കുക. താരങ്ങള്‍ മറ്റൊരു താരത്തിനെതിരെ പരാതി പറയുമ്പോള്‍ പലപ്പോഴും പേര് പറയാറില്ല. അത് തെളിയിക്കേണ്ട കടമ അവരുടേതായിപ്പോകും. ന്യായം എവിടെയോ, അവിടെ പോരാടി ജയിക്കണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ കടുത്ത ശിക്ഷയാണ് അത് കൊടുത്തവര്‍ അനുഭവിക്കേണ്ടി വരിക. അങ്ങനെ എട്ടു വര്‍ഷം കോടതിയില്‍ കഷ്ടപ്പെട്ട മനുഷ്യനെ എനിക്കറിയാം.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com