15 കോടി കേരള ഗ്രോസുമായി 'ബാലൻ'; രണ്ടാം വാരവും മികച്ച പ്രതികരണം

ചിദംബരം ഒരുക്കിയ 'ബാലൻ' ജൂൺ 19നാണ് ആഗോള തലത്തിൽ തിയേറ്ററുകളിലേക്ക് എത്തിയത്
'ബാലൻ' സിനിമ
'ബാലൻ' സിനിമ
Published on
Updated on

കൊച്ചി: മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുകയാണ് ചിദംബരം സംവിധാനം ചെയ്ത 'ബാലൻ ദ ബോയ്'. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'മഞ്ഞുമ്മൽ ബോയ്സി‌'ന് ശേഷം ചിദംബരം ഒരുക്കിയ 'ബാലൻ' ജൂൺ 19നാണ് ആഗോള തലത്തിൽ തിയേറ്ററുകളിലേക്ക് എത്തിയത്. റിലീസ് ആയി രണ്ടാം വാരവും നിറഞ്ഞ സദസിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, 16.43 കോടി രൂപയാണ് സിനിമയുടെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ. കേരളത്തിൽ നിന്ന് മാത്രം 15 കോടി രൂപയോളം ചിത്രം നേടിയതായാണ് റിപ്പോർട്ടുകൾ. 107 ഷോകളാണ് ചിത്രത്തിന് നിലവിലുള്ളത്.

ആദിശേഷൻ, ഫർസാന പാലത്തിങ്കൽ, മുഹമ്മദ് സിനാൻ, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ.ഡി, ബീന ആന്റണി, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും 'ബാലൻ' പ്രദർശനത്തിനെത്തിയിരുന്നു.

'ബാലൻ' സിനിമ
പുതിയ കഥയുമായി ഒരമ്മയും മകനും | 'ബാലൻ' റിവ്യൂ | BALAN REVIEW

കെവിഎൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്നാണ് നിർമാണം. 'രോമാഞ്ചം', 'ആവേശം' എന്നീ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത ജിത്തു മാധവൻ ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്.

ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം. എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി - ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ് - സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിനു ബാലൻ, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യർ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർ- രോഹിത് കെ സുരേഷ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.

News Malayalam 24x7
newsmalayalam.com