

ക്യാരക്ടര്‍ പോസ്റ്ററിനു പിന്നാലെ കഥാപാത്രത്തെ പരിചയപ്പെടുത്തി ബേസില്‍ ജോസഫ്. ബേസില്‍ ആദ്യമായി നിര്‍മിക്കുന്ന അതിരടിയിലെ സ്വന്തം കഥാപാത്രത്തെയാണ് സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെടുത്തിയത്. കോളേജ് വിദ്യാര്‍ഥിയായ സാം കുട്ടി (സാം ബോയ്) എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
സാം ബോയ്, റോള്‍ നമ്പര്‍ 31, ഫസ്റ്റ് ഇയര്‍ ബിടെക്, സിവില്‍ എഞ്ചിനീയറിങ്, ബിസിഇടി എന്ന കുറിപ്പോടെയാണ് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രം ബേസില്‍ പുറത്തുവിട്ടത്. ബേസിലിന്റെ ഇതുവരെ കാണാത്ത ലുക്കാണ് അതിരടിയിലേത്. ഓണം റിലീസ് ആയിട്ടാകും അതിരടി തിയേറ്ററുകളിലെത്തുക.
ബേസിലിനൊപ്പം ടൊവിനോ തോമസ്, വിനീത് ശ്രീനിവാസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാം ബോയി ഇങ്ങനെയാണെങ്കില്‍ ടൊവിനോയുടേയും വിനീതിന്റെ ക്യാരക്ടര്‍ ലുക്കിനായി കട്ട വെയിറ്റിങ് എന്നാണ് സോഷ്യല്‍മീഡിയയിലെ കമന്റുകള്‍.
അരുണ്‍ അനിരുദ്ധന്‍ ആണ് അതിരടിയുടെ സംവിധായകന്‍. പക്കാ മാസ് എന്റര്‍ടൈനറായിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സിനിമയുടെ ടീസര്‍ സൂചിപ്പിക്കുന്നത്. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ഡോക്ടര്‍ അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ അനന്തു എസും ചേര്‍ന്നാണ് 'അതിരടി'യുടെ നിര്‍മാണം.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത 'മിന്നല്‍ മുരളി'യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് അരുണ്‍. സംവിധായകന്റെ ആദ്യ ചിത്രമാണ് 'അതിരടി'. പോള്‍സണ്‍ സ്‌കറിയ, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും അതിരടിയുടെ സഹനിര്‍മാതാക്കളാണ്. 'മിന്നല്‍ മുരളി'ക്ക് ശേഷം ടൊവിനോ തോമസും ബേസില്‍ ജോസഫും സമീര്‍ താഹിറും അരുണ്‍ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം സാമുവല്‍ ഹെന്റി, സംഗീതം വിഷ്ണു വിജയ്, എഡിറ്റര്‍ ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ മാനവ് സുരേഷ്, കോസ്റ്റ്യൂം മഷര്‍ ഹംസ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈനര്‍ നിക്‌സണ്‍ ജോര്‍ജ്, വരികള്‍ സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്റണി തോമസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഖില്‍ രാമനാഥ്, അമല്‍ സേവ്യര്‍ മനക്കത്തറയില്‍, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടര്‍ സുകു ദാമോദര്‍, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈന്‍ സര്‍ക്കാസനം, പിആര്‍ഒ വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാര്‍.